മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രമായിരുന്നു അസുരന്‍. 2019ല്‍ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തത് വെട്രിമാരന്‍ ആയിരുന്നു. മഞ്ജുവിനൊപ്പം ധനുഷും ഒന്നിച്ച അസുരനില്‍ പ്രകാശ് രാജ്, പശുപതി, യോഗി ബാബു തുടങ്ങിയവരായിരുന്നു അഭിനയിച്ചത്.
വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ 2 ആണ് മഞ്ജു നായികയായി എത്തുന്ന അടുത്ത തമിഴ് ചിത്രം. ഈ സിനിമയില്‍ വിജയ് സേതുപതിയാണ് നായകനായി എത്തുന്നത്.
താനും വിജയ് സേതുപതിയും ആദ്യമായിട്ടാണ് ഒരുമിച്ച് അഭിനയിക്കുന്നതെന്നും പക്ഷെ അതിന് മുമ്പ് ഒന്നുരണ്ട് സിനിമകളിലേക്ക് തനിക്ക് വിജയ് സേതുപതിയുടെ കൂടെ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നെന്നും പറയുകയാണ് മഞ്ജു.
എന്തോ കാരണങ്ങള്‍ കൊണ്ട് അതൊന്നും നടന്നില്ലെന്നും അവസാനം തനിക്ക് വിടുതലൈയാണ് കിട്ടിയ സിനിമയെന്നും നടി പറയുന്നു. ആദ്യ തമിഴ് ചിത്രമായ അസുരന് മുമ്പ് തമിഴില്‍ നിന്ന് നിരവധി സിനിമകളിലേക്ക് തന്നെ വിളിച്ചിരുന്നെന്നും പക്ഷെ പല കാരണങ്ങള്‍ കൊണ്ടും ആ സിനിമകളൊന്നും നടന്നില്ലെന്നും മഞ്ജു പറഞ്ഞു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.
‘ഞാനും വിജയ് സേതുപതിയും ആദ്യമായിട്ടാണ് ഒരുമിച്ച് അഭിനയിക്കുന്നത്. പക്ഷെ അതിന് മുമ്പ് ഒന്നുരണ്ട് സിനിമകളിലേക്ക് എനിക്ക് വിജയ്‌യുടെ കൂടെ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. എന്നാല്‍ എന്തോ കാരണങ്ങള്‍ കൊണ്ട് അതൊന്നും നടന്നില്ല.
അസുരന്‍ സിനിമയെ പറ്റി പറയുമ്പോള്‍ ഞാന്‍ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. അസുരന് മുമ്പ് തമിഴില്‍ നിന്ന് നിരവധി സിനിമകളിലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും ആ സിനിമകളൊന്നും നടന്നില്ല.
അവസാനം എനിക്ക് അസുരനാണ് കിട്ടിയ സിനിമ. അതുപോലെ വെട്രി സാര്‍ തന്നെയാണ് ഞാനും വിജയ് സേതുപതിയും ഒന്നിക്കാന്‍ കാരണമായത്. അതില്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്,’ മഞ്ജു വാര്യര്‍ പറഞ്ഞു.
Content Highlight: Manju Warrier Talks About Vijay Sethupathi