മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. മഞ്ജു ആദ്യമായി അഭിനയിച്ച തമിഴ് ചിത്രമായിരുന്നു അസുരന്‍. 2019ല്‍ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തത് വെട്രിമാരന്‍ ആയിരുന്നു. മഞ്ജുവിനൊപ്പം ധനുഷും ഒന്നിച്ച അസുരനില്‍ പ്രകാശ് രാജ്, പശുപതി, യോഗി ബാബു തുടങ്ങിയവരായിരുന്നു അഭിനയിച്ചത്.
വെട്രിമാരന്റെ സിനിമയിലുള്ള പെണ്‍ കഥാപാത്രങ്ങള്‍ക്കെല്ലാം വളരെ ആഴമുണ്ടാകുമെന്ന് പറയുകയാണ് മഞ്ജു വാര്യര്‍. ചിലപ്പോള്‍ ആ കഥാപാത്രങ്ങള്‍ കുറച്ച് നേരമേ സ്‌ക്രീനില്‍ ഉണ്ടാകുകയുള്ളൂവെങ്കില്‍ കൂടെയും ഉള്ള സമയത്ത് അവരുടെ ആഴം കാണുമ്പോള്‍ നമുക്ക് വൗ തോന്നുമെന്നും നടി പറയുന്നു.
‘വെട്രി സാറിന്റെ സിനിമയിലുള്ള പെണ്‍ കഥാപാത്രങ്ങള്‍ക്കെല്ലാം വളരെ ആഴമുണ്ടാകും. ചിലപ്പോള്‍ കുറച്ച് നേരമേ അവര്‍ സ്‌ക്രീനില്‍ ഉണ്ടാകുകയുള്ളൂ. എങ്കില്‍ കൂടെയും ഉള്ള സമയത്ത് ആ കഥാപാത്രങ്ങളുടെ ആഴം കാണുമ്പോള്‍ നമുക്ക് വൗ തോന്നും.
അങ്ങനെയുള്ള പെണ്‍കഥാപാത്രങ്ങള്‍ വെട്രി സാറിന്റെ എല്ലാ പടത്തിലും ഉണ്ടാകും. അസുരന്‍ എന്ന സിനിമയിലും അങ്ങനെയുള്ള കഥാപാത്രങ്ങളെ കാണാം. എന്റെ ആദ്യ തമിഴ് സിനിമയായിരുന്നു അസുരന്‍. ഇന്ന് തമിഴ് മക്കള്‍ എനിക്ക് തരുന്ന സ്‌നേഹത്തിനും ആദരവിനും കാരണം ആ സിനിമയാണ്.
അതുകൊണ്ട് തന്നെ എനിക്ക് വെട്രി സാറിന്റെ ‘ഡൂ യൂ വാണ്ട്…’ എന്ന ഒരു പകുതി മെസേജ് മാത്രം മതി. ഞാന്‍ അപ്പോള്‍ തന്നെ തിരിച്ച് ‘അതേ’ എന്ന് മറുപടി നല്‍കും. കാരണം അദ്ദേഹം ഏത് സിനിമയുമായി വന്നാലും അത് നന്നായിരിക്കുമെന്ന ഉറപ്പ് എനിക്കുണ്ട്. വെട്രി സാറിന്റെ മേലെ എനിക്ക് നൂറല്ല, 200 ശതമാനം വിശ്വാസമുണ്ട്,’ മഞ്ജു വാര്യര്‍ പറഞ്ഞു.
Content Highlight: Manju Warrier Talks About Vetrimaran And Asuran Movie