|

എന്റെയുള്ളില്‍ ആഴത്തില്‍ പതിഞ്ഞ രജിനികാന്ത് ചിത്രം; ഇപ്പോഴും വളരെ ഫ്രഷായി തോന്നുന്ന സിനിമ: മഞ്ജു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ ആദ്യമായി രജിനികാന്തിനെ നേരിട്ട് കണ്ടത് വേട്ടയ്യന്‍ സിനിമയുടെ സമയത്താണെന്ന് പറയുകയാണ് നടി മഞ്ജു വാര്യര്‍. താന്‍ ജനിച്ച് വളര്‍ന്നത് നാഗര്‍കോവിലില്‍ ആയത് കൊണ്ട് അദ്ദേഹത്തിന്റെ നിരവധി സിനിമകള്‍ തിയേറ്ററില്‍ വെച്ച് കണ്ടിട്ടുണ്ടെന്നും മഞ്ജു പറയുന്നു.

രജിനികാന്തിന്റെ സിനിമകളില്‍ തന്നില്‍ ആഴത്തില്‍ പതിഞ്ഞത് ഏതാണെന്ന ചോദ്യത്തിന് ‘പടയപ്പ’ ആണെന്നാണ് നടി മറുപടി നല്‍കിയത്. അതിന്റെ കാരണം തനിക്ക് ഓര്‍മയില്ലെന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു. സണ്‍ മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഞാന്‍ രജിനി സാറിനെ ആദ്യമായി കാണുന്നതും ആദ്യമായി അഭിനയിക്കുന്നതും വേട്ടയ്യനിലൂടെയാണ്. ഞാന്‍ അദ്ദേഹത്തിന്റെ നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. ഞാന്‍ ജനിച്ച് വളര്‍ന്നതൊക്കെ നാഗര്‍കോവിലിലാണ്. തീര്‍ച്ചയായും, അവിടെയുള്ള തിയേറ്ററുകളില്‍ എപ്പോഴും തമിഴ് സിനിമകള്‍ തന്നെയാണ് ഉണ്ടാവുക.

അങ്ങനെ ഞാന്‍ അദ്ദേഹത്തിന്റെ കുറേ സിനിമകള്‍ കണ്ടിട്ടുണ്ട്. രജിനി സാറിന്റെ സിനിമകളില്‍ എന്നില്‍ ആഴത്തില്‍ പതിഞ്ഞത് ഏതാണെന്ന് ചോദിച്ചാല്‍, തീര്‍ച്ചയായും അത് പടയപ്പയാകും. എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ എനിക്ക് ഓര്‍മയില്ല. അതിനെ കുറിച്ച് പറയാന്‍ അറിയില്ല.

എന്തുകൊണ്ടോ ആ പടം എനിക്ക് ഇപ്പോഴും വളരെ ഫ്രഷായി തന്നെ തോന്നുന്നു. എവര്‍ഗ്രീന്‍ മെമ്മറിയെന്ന് പറയുംപോലെയാണ് അത്. അതിലെ ഓരോ സീനുകളും ഡയലോഗുകളും എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതില്‍ എനിക്ക് ഏറ്റവും മതിപ്പ് തോന്നിയ കാര്യം രമ്യ കൃഷ്ണാ മാമിന്റെ കഥാപാത്രമാണ്,’ മഞ്ജു വാര്യര്‍ പറഞ്ഞു.


Content Highlight: Manju Warrier Talks About Rajinikanth’s Padayappa Movie

Video Stories