മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. മഞ്ജു നായികയായി എത്തിയ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് വേട്ടയന്‍. ചിത്രത്തില്‍ രജിനികാന്തായിരുന്നു നായകന്‍. ഇപ്പോള്‍ രജിനികാന്തിനെ കുറിച്ച് പറയുകയാണ് മഞ്ജു വാര്യര്‍.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. മഞ്ജു നായികയായി എത്തിയ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് വേട്ടയന്‍. ചിത്രത്തില്‍ രജിനികാന്തായിരുന്നു നായകന്‍. ഇപ്പോള്‍ രജിനികാന്തിനെ കുറിച്ച് പറയുകയാണ് മഞ്ജു വാര്യര്‍.
മലയാളത്തില്‍ താന്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും അവര്‍ക്ക് ഇരുവര്‍ക്കും ഒരു പ്രത്യേകതയുണ്ടെന്നും നടി പറയുന്നു. അവരെ കണ്ട് സംസാരിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ തന്നെ അവര്‍ ആരാണെന്നും എത്ര വലിയ ആളാണെന്നും മറന്നു പോകുമെന്നാണ് മഞ്ജു പറയുന്നത്.
സണ്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. മമ്മൂട്ടിയിലും മോഹന്‍ലാലിലുമുള്ള അതേ സ്‌പെഷ്യാലിറ്റി രജിനികാന്തിലും ഉണ്ടായിരുന്നെന്നും മഞ്ജു അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ഒരുപാട് ആളുകളുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ലാല്‍ സാറിനൊപ്പവും മമ്മൂട്ടി സാറിനൊപ്പവുമൊക്കെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഇവര്‍ക്കൊക്കെ ഒരു സ്‌പെഷ്യാലിറ്റിയുണ്ട്. അവരെ കണ്ട് സംസാരിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ തന്നെ അവര്‍ ആരാണെന്നും എത്ര വലിയ ആളാണെന്നും നമ്മള്‍ മറന്നു പോകും. അത്രയും വിനയത്തോടെയാണ് അവര്‍ പെരുമാറുക.
നമ്മള്‍ അത്രയും കംഫേര്‍ട്ടബിളാണെന്ന് നമ്മളെ കൊണ്ട് ഫീല്‍ ചെയ്യിപ്പിക്കാന്‍ അവര്‍ ശ്രമിക്കും. നമ്മളേക്കാള്‍ ഡൗണ്‍ റ്റു ഏര്‍ത്തായ ആളുകളാണ് രണ്ടുപേരും. അതുപോലെ തന്നെയായിരുന്നു രജിനി സാറിനെ കണ്ടപ്പോഴും നടന്നത്. അദ്ദേഹത്തെ കണ്ട് ഒരു അരമണിക്കൂര്‍ കഴിഞ്ഞതും അദ്ദേഹം വളരെ അടുപ്പത്തോടെയാണ് സംസാരിച്ചത്,’ മഞ്ജു വാര്യര്‍ പറയുന്നു.
സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജിനികാന്ത് ചിത്രമായിരുന്നു വേട്ടയന്‍. ടി.ജെ. ജ്ഞാനവേല്‍ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്ക് പുറമെ ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍, റാണ ദഗുബട്ടി, റിതിക സിങ്, ദുഷാര വിജയന്‍, അഭിരാമി തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.
Content Highlight: Manju Warrier Talks About Rajinikanth, Mohanlal And Mammootty