| Monday, 30th September 2024, 7:48 am

ഞാനൊരു വിഡ്ഢിയാണെന്ന് തോന്നരുതെന്ന് കരുതി മിണ്ടിയില്ല; പക്ഷെ ആ നടന്റെ ചോദ്യങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി: മഞ്ജു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വേട്ടയ്യന്‍. രജിനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയില്‍ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയനടി മഞ്ജു വാര്യരാണ്. ഇപ്പോള്‍ രജിനികാന്തിനെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു. സൂര്യന്‍ എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ലൊക്കേഷനില്‍ ഫണ്ണിയായ മൊമന്റ്‌സ് ഉണ്ടായിരുന്നോയെന്ന് ചോദിച്ചാല്‍, ഫണ്ണിയായിരുന്നില്ല എല്ലാം വളരെ സന്തോഷമുള്ള മൊമന്റുകളായിരുന്നു. ഒരേ സമയം കംഫേര്‍ട്ടബിളും പോസിറ്റീവായ മൊമന്റുകളായിരുന്നു എനിക്ക് ലഭിച്ചത്.

രജിനി സാര്‍ ഓരോ മൊമന്റുകളെയും വളരെ ഇമ്പോട്ടന്റായി കാണുന്ന ആളായിരുന്നു. ഷോട്ട് കഴിഞ്ഞാല്‍ ബ്രേക്കിന്റെ സമയത്ത് അദ്ദേഹം നിറയെ തമാശകള്‍ പറയുമായിരുന്നു. പിന്നെ ഷൂട്ടിങ്ങിന്റെ ഇടയില്‍ എന്നെ സര്‍പ്രൈസ് ചെയ്ത ഒരു കാര്യമുണ്ടായിരുന്നു.

രജിനി സാറിനോട് ഏത് വിഷയത്തെ കുറിച്ച് സംസാരിക്കണമെന്ന സംശയം എനിക്ക് ഉണ്ടായിരുന്നു എന്നതാണ് സത്യം. കാരണം ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ട് അദ്ദേഹത്തിന് എന്നെയൊരു വിഡ്ഢിയായി തോന്നരുതല്ലോ. ഞാന്‍ തെറ്റായി എന്തെങ്കിലും പറഞ്ഞാല്‍ അയ്യോ ഇവര് എന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് സാറിന് തോന്നാന്‍ പാടില്ല.

‘ഹായ് സാര്‍, സുഖമല്ലേ’യെന്നൊക്കെ പറഞ്ഞതല്ലാതെ പിന്നെ ഇനിയെന്ത് പറയും എന്നോര്‍ത്ത് ഞാന്‍ ആകെ കണ്‍ഫ്യൂസ്ഡായി. ആ സമയത്ത് സാര്‍ ഇങ്ങോട്ട് വന്ന് സംസാരിച്ചു. ‘ഞാന്‍ അസുരന്‍ കണ്ടു. വളരെ നന്നായിരുന്നു. നിങ്ങള് ബൈക്ക് ഓടിക്കുമല്ലേ’ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

വളരെ അപ്‌ഡേറ്റഡായ മനുഷ്യനാണ്. അത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. പിന്നെ മലയാളത്തില്‍ വരാന്‍ പോകുന്ന സിനിമകളെ പറ്റിയും ഇന്‍ഡസ്ട്രിയിലെ അദ്ദേഹത്തിന്റെ ഫ്രണ്ട്‌സിനെ പറ്റിയുമൊക്കെ വളരെ കംഫേര്‍ട്ടബിളായി അദ്ദേഹം സംസാരിച്ചു,’ മഞ്ജു വാര്യര്‍ പറഞ്ഞു.


Content Highlight: Manju Warrier Talks About Rajinikanth

We use cookies to give you the best possible experience. Learn more