മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച മഞ്ജു കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ മലയാളത്തിന് പുറമെ തമിഴിലും മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ നടിക്ക് സാധിക്കുന്നുണ്ട്.
നയന്‍താരയെ കുറിച്ച് പറയുകയാണ് മഞ്ജു വാര്യര്‍. തനിക്ക് നയന്‍താരയെ വളരെയധികം ഇഷ്ടമാണെന്നും അവര്‍ അഭിനയിച്ച സിനിമകള്‍ ആസ്വദിച്ച് കാണാറുണ്ടെന്നും മഞ്ജു പറയുന്നു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കും ശക്തരായി നിലനില്‍ക്കാന്‍ കഴിയുമെന്ന് നയന്‍താര തെളിയിച്ചെന്നും അവരെയും അവരുടെ പ്രൊഫഷനോടുള്ള ഡെഡിക്കേഷനേയും താന്‍ ഇഷ്ടപ്പെടുന്നുവെന്നും നടി അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് നയന്‍താരയെ വളരെയധികം ഇഷ്ടമാണ്. വ്യക്തിപരമായും അറിയാം. അവര്‍ അഭിനയിച്ച സിനിമകള്‍ ഞാന്‍ ആസ്വദിച്ചു കാണാറുണ്ട്. സ്ത്രീകള്‍ക്കും ഇന്‍ഡസ്ട്രിയില്‍ ശക്തരായി നിലനില്‍ക്കാന്‍ കഴിയുമെന്ന് അവര്‍ തെളിയിച്ചു. അവരെയും അവരുടെ പ്രൊഫഷനോടുള്ള ഡെഡിക്കേഷനേയും ഞാന്‍ ഇഷ്ടപ്പെടുന്നു,’ മഞ്ജു വാര്യര്‍ പറയുന്നു.
തന്റെ വ്യക്തിജീവിതത്തിലും തൊഴിലിലും ഒന്നും താന്‍ പ്ലാന്‍ ചെയ്തതല്ലെന്നും ജീവിതം എങ്ങനെ സഞ്ചരിക്കുന്നുവോ അതിനൊപ്പം താനും ജീവിച്ചുകൊണ്ടിരിക്കുകയാണെന്നും നടി അഭിമുഖത്തില്‍ പറയുന്നു. ജീവിതത്തില്‍ എന്തുകിട്ടിയോ അതിന് താന്‍ നന്ദി പറയുന്നെന്നും മഞ്ജു പറഞ്ഞു.
‘എന്റെ ജീവിതത്തില്‍ എനിക്ക് എന്തുകിട്ടിയോ അതിന് ഞാന്‍ നന്ദി പറയുന്നു. വ്യക്തിജീവിതത്തിലാണെങ്കിലും തൊഴിലിലാണെങ്കിലും ഒന്നും ഞാന്‍ പ്ലാന്‍ ചെയ്തതല്ല. ജീവിതം എങ്ങനെ സഞ്ചരിക്കുന്നുവോ അതിനൊപ്പം ഞാനും ജീവിച്ചുകൊണ്ടിരിക്കുന്നു. ഭാവിയിലും അങ്ങനെ തന്നെയായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്,’ മഞ്ജു വാര്യര്‍ പറഞ്ഞു.
Content Highlight: Manju Warrier Talks About Nayanthara