തന്റെയുള്ളില്‍ ഒരു സ്റ്റാമ്പ് പോലെ പതിഞ്ഞ രജിനികാന്ത് ചിത്രത്തെ കുറിച്ച് പറയുകയാണ് നടി മഞ്ജു വാര്യര്‍. നടന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മഞ്ജു.
തന്റെയുള്ളില്‍ ഒരു സ്റ്റാമ്പ് പോലെ പതിഞ്ഞ രജിനികാന്ത് ചിത്രത്തെ കുറിച്ച് പറയുകയാണ് നടി മഞ്ജു വാര്യര്‍. നടന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മഞ്ജു.
അദ്ദേഹത്തിന്റെ പഴയ സിനിമകളെല്ലാം താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ പടയപ്പ എന്ന സിനിമ ഒരുപാട് ഇഷ്ടമാണെന്നും നടി പറഞ്ഞു. സൂര്യന്‍ എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.
‘രജിനി സാറിന്റെ ഇഷ്ടപ്പെട്ട സിനിമയെ കുറിച്ച് ചോദിക്കുമ്പോള്‍ ഒരുപാട് പഴയ സിനിമയെ കുറിച്ച് എനിക്ക് പറയാന്‍ ആവില്ല. കാരണം പഴയ സിനിമകള്‍ എല്ലാമൊന്നും ഞാന്‍ കണ്ടിട്ടില്ല. എന്നാലും കണ്ട ശേഷം എന്റെയുള്ളില്‍ ഒരു സ്റ്റാമ്പ് പോലെ പതിഞ്ഞ രജിനി സാറിന്റെ സിനിമയാണ് പടയപ്പ.
അതിന്റെ കാരണം എന്താണെന്ന് എനിക്ക് അറിയില്ല. പക്ഷെ ഇപ്പോഴും എത്ര തവണ വേണമെങ്കിലും ഞാന്‍ ആ സിനിമ കാണും. എനിക്ക് ആ സിനിമ അത്രയ്ക്കും ഇഷ്ടമാണ്,’ മഞ്ജു വാര്യര്‍ പറഞ്ഞു.
മഞ്ജു നായികയായി വരാനിരിക്കുന്ന ചിത്രമാണ് വേട്ടയ്യന്‍. സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമയില്‍ രജിനികാന്താണ് നായകന്‍. ടി.ജെ. ജ്ഞാനവേല്‍ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിലെ സെറ്റിലെ അനുഭവവും നടി പങ്കുവെച്ചു.
‘രജിനി സാറിനോട് ഏത് വിഷയത്തെ കുറിച്ച് സംസാരിക്കണമെന്ന സംശയം എനിക്ക് ഉണ്ടായിരുന്നു. ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ട് അദ്ദേഹത്തിന് എന്നെയൊരു വിഡ്ഢിയായി തോന്നരുതല്ലോ. ഞാന്‍ തെറ്റായി എന്തെങ്കിലും പറഞ്ഞാല്‍ അയ്യോ ഇവര് എന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് സാറിന് തോന്നാന്‍ പാടില്ല.
‘ഹായ് സാര്‍, സുഖമല്ലേ’യെന്നൊക്കെ പറഞ്ഞതല്ലാതെ പിന്നെ ഇനിയെന്ത് പറയും എന്നോര്‍ത്ത് ഞാന്‍ ആകെ സംശയിച്ചു. ആ സമയത്ത് സാര്‍ ഇങ്ങോട്ട് വന്ന് എന്നോട് സംസാരിച്ചു. ‘ഞാന്‍ അസുരന്‍ കണ്ടു. വളരെ നന്നായിരുന്നു. നിങ്ങള് ബൈക്ക് ഓടിക്കുമല്ലേ’ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. വളരെ അപ്ഡേറ്റഡായ മനുഷ്യനാണ്. അത് എന്നെ ഏറെ അത്ഭുതപ്പെടുത്തി,’ മഞ്ജു വാര്യര്‍ പറയുന്നു.
Content Highlight: Manju Warrier Talks About Her Fav Rajinikanth Movie