കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടിയാണ് മഞ്ജു വാര്യർ. ഒരു വേള തന്റെ കരിയറിൽ ഇടവേളയെടുത്ത് പിന്നീട് മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്തിയ നടിയാണ് മഞ്ജു വാര്യർ. അന്യഭാഷകളിലടക്കം തിരക്കുള്ള നായികയാണ് മഞ്ജു. താരമൂല്യം കൊണ്ടും അവർ ഒരുപാട് മുന്നിലാണ്.
സിനിമാ മേഖലയെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു. പ്രതിഫലം കുറവാണെന്ന് പറഞ്ഞ് സങ്കടപ്പെടുന്ന ഒരുപാട് പേരുണ്ടെന്നും ഓരോരുത്തർക്കും അവർ അർഹിക്കുന്ന പ്രതിഫലം ലഭിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും മഞ്ജു വാര്യർ പറയുന്നു.
സിനിമ ഇൻഡസ്ട്രിയൽ പ്രൈവസിയെന്ന് എന്ന് പറയുന്നത് പലപ്പോഴും നമുക്ക് കോംപ്രമൈസ് ചെയ്യേണ്ടി വരുമെന്നും സില്ലി മോങ്ക്സ് മോളിവുഡ് സംഘടിപ്പിച്ച ഫാൻസ് മീറ്റിൽ മഞ്ജു പറഞ്ഞു.
‘പ്രതിഫലത്തിന്റെ കാര്യം പറയുമ്പോൾ, പ്രതിഫലം കുറവാണെന്ന് സങ്കടപ്പെടുന്ന ഒരുപാട് പേരുണ്ട്. ഓരോരുത്തർക്ക് അർഹിക്കുന്ന പ്രതിഫലം അവർക്ക് കിട്ടണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
സിനിമയേക്കാൾ ഒരുപാട് പണം കിട്ടുന്ന മറ്റ് മേഖലകൾ വേറെയും കുറേയുണ്ട്. സിനിമയിൽ അങ്ങനെ അർഹിക്കാത്ത ഒരു പ്രതിഫലമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. നമ്മുടെ ഒരുപാട് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം.
ഒരു സിനിമാ ഇൻഡസ്ട്രിയിൽ പ്രൈവസിയെന്ന് പറയുന്ന കാര്യം പലപ്പോഴും നമുക്ക് കോംപ്രമൈസ് ചെയ്യേണ്ടി വരും. ഒരു സിനിമ കാണുമ്പോൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതത്തിൽ ഒരു ഇൻഫ്ലുവൻസ് എന്തായാലും ഉണ്ടാവില്ലേ.
പ്രേക്ഷകർ എന്നോട് സംസാരിക്കുന്നത് സിനിമയിൽ അഭിനയിച്ച് എന്നെ പരിചയമുള്ളത് കൊണ്ടാണ്. കാരണം അത്രയേറെ സ്വാധീനം സിനിമയ്ക്ക് സമൂഹത്തിലുണ്ട്,’മഞ്ജു വാര്യർ പറയുന്നു
Content Highlight: Manju Warrier Talk About Malayalam Film Industry