Advertisement
Entertainment news
ധ്യാന്‍ ശ്രീനിവാസന് ഇതും വശമുണ്ടോ?; ധ്യാനിനും ശ്രീനിവാസനുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 27, 11:43 am
Wednesday, 27th October 2021, 5:13 pm

നടി മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, ശ്രീനിവാസന്‍, സംവിധായകന്‍ ധനില്‍ ബാബു എന്നിവര്‍ക്കൊമൊപ്പമുള്ള ഫോട്ടായാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്.

‘സന്തോഷ മെന്തെന്നാല്‍ നന്നായി പാചകം ചെയ്യാനറിയുന്ന സുഹൃത്തിനെ കിട്ടുക എന്നതാണ്. വയറുനിറയെ കഴിക്കാന്‍ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ,’ എന്ന ക്യാപ്ഷനോടെയാണ് മഞ്ജു ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തില്‍ പാചകം ചെയ്ത ഭക്ഷണം വിളമ്പാന്‍ തുടങ്ങുന്ന ധ്യാനും, ധ്യാനിനെ നോക്കി പുഞ്ചിരി തൂകുന്ന മഞജുവും ഇരുവരെയും നോക്കി നില്‍ക്കുന്ന കൂട്ടുകാരുമാണുള്ളത്. ധ്യാന്‍ ഉണ്ടാക്കിയ ഭക്ഷണം നല്ലതാണെന്നും മഞ്ജു പറയുന്നു.

രമേഷ് പിഷാരടിയടക്കം നിരവധി ആളുകളാണ് ഫോട്ടായ്ക്ക് താഴെ കമന്റുകളുമായെത്തുന്നത്. മൂന്ന് ലവ് സിംബലുകളാണ് രമേഷ് പിഷാരടി കമന്റ് ചെയ്തിരിക്കുന്നത്.

ധനില്‍ ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 9 എം.എമ്മിലാണ് മഞ്ജു വാര്യരും ധ്യാന്‍ ശ്രീനിവാസനും ഒന്നിച്ചെത്തുന്നത്. സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റ കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ്. വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാം സി.എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Manju Warrier shares new photo with Dhyan Sreenivasan and Sreenivasan