Malayala cinema
കേരളത്തില്‍ മാത്രമല്ല, അങ്ങ് കെനിയയില്‍ വരെ പിടിയുണ്ട് ; കിം കിം പാട്ടിന്റെ കെനിയന്‍ നൃത്തച്ചുവട് പങ്കുവെച്ച് മഞ്ജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Dec 18, 09:45 am
Friday, 18th December 2020, 3:15 pm

കൊച്ചി: അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ മഞ്ജു വാര്യരുടെ കിം കിം കിം ചലഞ്ചിനെ വെല്ലുവിളിച്ച് പുതിയ ചലഞ്ചുമായി വീഡിയോ. പാട്ടിന്റെ കെനിയന്‍ വെര്‍ഷനാണ് പുതിയ ചലഞ്ചായി വൈറലാകുന്നത്.

കെനിയയിലെ കുട്ടികള്‍ കിം കിം കിം പാട്ടിലെ വരികള്‍ക്കൊത്ത് ചുവടുവെക്കുന്ന വീഡിയോ മഞ്ജു തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

‘കിം കിം കിമ്മിന് കെനിയയില്‍ നിന്നും സ്‌നേഹം. വാലങ്കയില്‍ ഷറിയ്ക്ക് ഇതിന് സ്‌നേഹം’, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ അയച്ചു തന്നത്.

തന്റെ ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു തന്നെയാണ് ‘കിം കിം കിം’ എന്ന പാട്ട് പാടിയത്. ഇതിന്റെ ഡാന്‍സ് ചലഞ്ചുമായാണ് താരം എത്തിയിരുന്നത്.

ആരാധകരോടും പാട്ടിന് അനുസരിച്ച് ചുവടുവെച്ച് വീഡിയോ ചെയ്യാനും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാനുമാണ് താരം ചലഞ്ച് ചെയ്തിരിക്കുന്നത്. ഇതിനോടകം നിരവധി കുട്ടികള്‍ ഗാനത്തിന് അനുസരിച്ച് വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ബി. കെ ഹരിനാരായണന്‍ എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് രാം സുരേന്ദ്രന്‍ ആണ്. സംസ്‌കൃതവും മലയാളവും ചേര്‍ത്ത ഒരു രീതിയിലാണ് പാട്ടിലെ വരികളുടെ ഘടനയെന്ന് ഹരിനാരായണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മഞ്ജുവിന് പുറമെ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലണ്ടന്‍, ഹരിപ്പാട് എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ദുബായ് ആസ്ഥാനമായി പ്രവൃത്തിക്കുന്ന ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്റെ കൂടി സഹകരണത്തോടെയാണ് ജാക്ക് ആന്റ് ജില്‍ ഒരുങ്ങുന്നത്.

ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന സിനിമയുടെ അണിയറയില്‍ വിദേശത്ത് നിന്നുമുള്ള സാങ്കേതിക വിദഗ്ദര്‍ കൂടി അണിനിരക്കുന്നണ്ട്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Manju Warrier shares Kenyan version of Kim Kim Kim song