17ാം വയസിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് മഞ്ജു വാര്യർ. പിന്നീട് സല്ലാപം എന്ന ചിത്രത്തിലെ നായികാകഥാപാത്രത്തിലൂടെ ശ്രദ്ധേയയായി. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജു മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്. 1999ൽ അഭിനയം നിർത്തിയെങ്കിലും 2014ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു സിനിമയിലേക്ക് തിരിച്ചുവരവ് നടത്തി.
ഇപ്പോൾ ശോഭന, ഉർവ്വശി, മീന എന്നിവരോടൊപ്പം തന്നെയും താരമത്യം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യർ.
ഉർവശിയുടെയും ശോഭനയുടെയും മീനയുടെയും കൂടെ തൻ്റെ പേര് പറയുന്നത് തന്നെ ഭാഗ്യമാണെന്നും അവരുടെ ഏറ്റവും വലിയ ആരാധികയാണ് താനെന്നും മഞ്ജു വാര്യർ പറയുന്നു.
ശോഭന ചേച്ചിയുടെയും ഉർവ്വശി ചേച്ചിയുടെയും മീനയുടെയും കൂടെ എൻ്റെ പേര് പറയുന്നത് തന്നെ ഭാഗ്യമാണ്. ഉർവശി ചേച്ചിയുടെയും ശോഭന ചേച്ചിയുടെയും ഒക്കെ ഏറ്റവും വലിയ ഫാൻ ആണ് ഞാൻ – മഞ്ജു വാര്യർ
താൻ അടുത്ത കാലത്താണ് മീനയുമായി പരിചയപ്പെട്ടതെന്നും ഇവരുടെ കൂടെ തൻ്റെ പേര് പറയുന്നതിൻ്റെ കാരണം എന്താണെന്ന് പ്രേക്ഷകരോടാണ് ചോദിക്കേണ്ടതെന്നും മഞ്ജു പറയുന്നു. എന്നാൽ അത് ചോദിച്ച് പോകാത്തതല്ലേ നല്ലതെന്നും മഞ്ജു കൂട്ടിച്ചേർത്തു.
കൗമുദി ചാനലിനോട് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യർ.
‘ശോഭന ചേച്ചിയുടെയും ഉർവ്വശി ചേച്ചിയുടെയും മീനയുടെയും കൂടെ എൻ്റെ പേര് പറയുന്നത് തന്നെ ഭാഗ്യമാണ്. ഉർവശി ചേച്ചിയുടെയും ശോഭന ചേച്ചിയുടെയും ഒക്കെ ഏറ്റവും വലിയ ഫാൻ ആണ് ഞാൻ. മീനയും അങ്ങനെയാണ്.
ഞാൻ മീനയുമായിട്ട് കുറച്ച് കൂടി കാണുകയും പരിചയപ്പെടുകയും സംസാരിക്കുകയും ഒക്കെ ചെയ്തത് അടുത്തകാലത്താണ്. അവരുടെ ഒപ്പം എൻ്റെ പേര് പറയുന്നതിൻ്റെ കാരണം എന്താണെന്ന് പ്രേക്ഷകരോടാണ് ചോദിക്കേണ്ടത്? എന്നാലും അത് ചോദിച്ച് പോകാതിരിക്കുന്നതല്ലേ നല്ലത്?,’ മഞ്ജു വാര്യർ പറയുന്നു.
Content Highlight: Manju Warrier Says That She Is a Big Fan Of That Three Artists