മഞ്ജു വാര്യരും മമ്മൂട്ടിയും ഒന്നിച്ച ചിത്രമായിരുന്നു പ്രീസ്റ്റ്. പ്രീസ്റ്റിന്റെ ഷൂട്ടിങ്ങിനിടയില്‍ മമ്മൂക്ക ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ എന്ന് പറഞ്ഞ് കൊണ്ട് മഞ്ജുവാര്യര്‍ തന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചപ്പോള്‍ വലിയ സ്വീകരണമാണ് ഫോട്ടോകള്‍ക്ക് ലഭിച്ചത്.
അന്ന് മമ്മൂക്ക ഫോട്ടോ എടുക്കാനുണ്ടായ സാഹചര്യം തുറന്നു പറയുകയാണ് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍.
പ്രീസ്റ്റ് സിനിമയുടെ ഷൂട്ടിങ്ങ് സമയത്ത് അവിടെ ലൈറ്റപ്പ് ചെയ്ത് വെച്ചിരുന്നു. ഒരു ചുമരില്‍ ലൈറ്റ് വീണ് കിടക്കുന്നത് കണ്ടപ്പോള്‍ മമ്മൂക്ക എന്നോട് വന്ന് പോസ് ചെയ്യാന്‍ പറഞ്ഞതാണ്. മുമ്പ് മമ്മൂക്ക
ഫോട്ടോ എടുക്കുന്ന വാര്‍ത്തയൊക്കെ കണ്ടിട്ടേ ഉള്ളൂ. ഇത് കേട്ടപ്പോള്‍ ദൈവമേ മമ്മൂക്ക എന്റെ ഫോട്ടോ എടുക്കുന്നുവല്ലോ എന്നൊരു ആവേശവും ആകാംക്ഷയുമൊക്കെ തോന്നി. ഞാനും മമ്മൂക്കയുടെ ക്യാമറയ്ക്ക് മോഡലായല്ലോ എന്ന് സന്തോഷിച്ചു, മഞ്ജു വാര്യര്‍ പറഞ്ഞു.
എങ്ങനെ പോസ് ചെയ്യണമെന്നും എവിടെ നോക്കിയാലാണ് ആ വെളിച്ചത്തിന്റെ ഭംഗി കണ്ണില്‍ വരുന്നത് എന്നൊക്കെ മമ്മൂക്ക പറഞ്ഞുതന്നുവെന്നും മഞ്ജു പറഞ്ഞു.
മലയാള സിനിമയിലെ പ്രഗത്ഭനായ ഫോട്ടോഗ്രാഫര്‍ മമ്മൂക്ക എടുത്ത ചിത്രങ്ങളാണിതെന്നും ഇത് ഒരു നിധി തന്നെയാണെന്നും പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്.
പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ വെല്ലുന്ന ചിത്രങ്ങളെന്നാണ് പലരും ഫോട്ടോയോട് പ്രതികരിച്ചിരുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Manju Warrier says about viral photos taken by Mammootty