| Friday, 19th May 2017, 9:56 am

പിണറായി വിജയനോട് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍ ; ഇപ്പോള്‍ ആഹ്ലാദവും അഭിമാനവും മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മലയാളത്തിലെ വനിതാചലച്ചിത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ “വുമണ്‍ കളക്ടീവ് ഇന്‍ സിനിമ”യ്ക്ക് എല്ലാ പിന്തുണയും നല്‍കാമെന്ന് അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി രേഖപ്പെടുത്തി നടി മഞ്ജു വാര്യര്‍.

ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ ഒരുപാട് നന്ദിയുണ്ടെന്നും “വുമണ്‍ കളക്ടീവ് ഇന്‍ സിനിമ”യുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ആഹ്ലാദവും അഭിമാനവും ഉണ്ടെന്നും മഞ്ജു പ്രതികരിച്ചു.


dONT mISS ‘ദിവ്യജ്യോതി മനുഷ്യസൃഷ്ടി, ആകാശത്തെ നക്ഷത്രത്തിന്റെ സ്വിച്ച് പരബ്രഹ്മത്തിന്റെ കയ്യില്‍’; മകരവിളക്ക് തെളിയിച്ചത് പമ്പ മേല്‍ശാന്തിയാണെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ 


സിനിമയുടെ എല്ലാ മേഖലകളിലുമുള്ള സ്ത്രീകളുടെ കൈകോര്‍ത്തുപിടിക്കലാണ് ഇത്തരമൊരു കൂട്ടായ്മയിലൂടെ ഉദ്ദേശിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അനുഭവങ്ങളുടെ അപാരസമുദ്രമായ ഒരു മേഖലയില്‍ പരസ്പരം അറിയാനും കേള്‍ക്കാനും തുണയാകാനുമുള്ള വേദിയാണ് ഇതെന്നും മഞ്ജു പറയുന്നു.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മലയാളത്തിലെ വനിതാചലച്ചിത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ “വുമണ്‍ കളക്ടീവ് ഇന്‍ സിനിമ”യ്ക്ക് തുടക്കമായി. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ആഹ്ലാദവും അഭിമാനവും. സിനിമയുടെ എല്ലാ മേഖലകളിലുമുള്ള സ്ത്രീകളുടെ കൈകോര്‍ത്തുപിടിക്കലാണ് ഉദ്ദേശിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അനുഭവങ്ങളുടെ അപാരസമുദ്രമായ ഒരു മേഖലയില്‍ പരസ്പരം അറിയാനും കേള്‍ക്കാനും തുണയാകാനുമുള്ള വേദി. ബഹുമാനപ്പെട്ട മുഖ്യന്ത്രി പിണറായി വിജയനെ കണ്ടപ്പോള്‍ എല്ലാവിധ പിന്തുണയും നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കൊപ്പം നില്കുന്നതില്‍ അദ്ദേഹത്തിന് ഒരുപാട് നന്ദി

Latest Stories

We use cookies to give you the best possible experience. Learn more