മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജുവാര്യര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ മഞ്ജുവിനെ ഇരുകയ്യുംനീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. പുതിയ രൂപത്തിലും ഭാവത്തിലുമായിരുന്നു മഞ്ജുവിന്റെ എന്‍ട്രിയും.
ലളിതമായ മേക്കപ്പും, വസ്ത്രധാരണവുെമെല്ലാം മഞ്ജുവിനെ മലയാളികളുടെ സൂപ്പര്‍ സ്റ്റാറാക്കി മാറ്റി. സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള നടി പങ്കുവെച്ച പുതിയ ചിത്രങ്ങളാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
‘നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള മനുഷ്യനെയാണ് നിങ്ങള്‍ കാത്തിരിക്കുന്നതെങ്കില്‍ കണ്ണാടിയിലേക്ക് നോക്കൂ’ എന്ന തലക്കെട്ടോടെയാണ് താരം സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. ജീന്‍സും ടീഷര്‍ട്ടും ധരിച്ച് നിറഞ്ഞ ചിരിയോടെ നില്ക്കുന്ന ചിത്രം പങ്കുവെച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ നിരവധി പേരാണ് ലൈക്ക് ചെയ്തത്.
മഞ്ജുവിന്റെ ഫാഷന്‍ സ്റ്റേറ്റ്മെന്റുകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കാറുണ്ട്. പ്രായം കൂടും തോറും ചെറുപ്പമാകുന്ന നടിയെന്ന വിശേഷണവും മഞ്ജു ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.
മഞ്ജു വാര്യര്‍, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില് ആണ് മഞ്ജുവിന്റെ വരാനിരിക്കുന്ന ചിത്രം. കോമഡിയും ആക്ഷനും എല്ലാം ഉള്‍പ്പെടുന്ന ഒരു പക്കാ എന്റര്‍ടൈനര്‍ സൈ-ഫൈ ചിത്രമായിരിക്കും ജാക്ക് എന്‍ ജില് എന്നാണ് സിനിമയുടെ ട്രെയിലര്‍ വ്യക്തമാക്കുന്നത്.