| Tuesday, 3rd July 2018, 12:51 pm

മഞ്ജുവാര്യര്‍ ഡബ്ല്യു.സി.സിയില്‍ നിന്നും രാജിവെച്ചെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ നിന്ന് മഞ്ജു വാര്യര്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. കൈരളി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.


നിപായുടെ ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെ; സ്ഥിരീകരണവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്


ഡബ്ല്യു.സി.സിയില്‍ നിന്ന് രാജിവെച്ച കാര്യംമഞ്ജു വാര്യര്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഡബ്ല്യു.സി.സിയിലെ അംഗങ്ങള്‍ അമ്മയില്‍ നിന്നും രാജിവെച്ച വിഷയത്തില്‍ നേരത്തെ പ്രതികരിക്കാനില്ലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞിരുന്നു.

അച്ഛന്റെ മരണാനന്തരചടങ്ങുകളുടെ ഭാഗമായുള്ള യാത്രയിലാണ് താനെന്നും അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നുമായിരുന്നു താരവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്.

ബുധനാഴ്ച പുലര്‍ച്ചെ രാജിക്കത്ത് ഇ മെയില്‍ വഴി അയച്ച ശേഷം മഞ്ജു വിദേശത്തേക്ക് പോയി. എന്നാല്‍ ഇക്കാര്യം മഞ്ജുവാര്യരോ ഡബ്ല്യൂസിസിയോ സ്ഥിരീകരിച്ചിട്ടില്ല.

കുറച്ചുകാലമായി മഞ്ജു ഡബ്ല്യൂസിസിയില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നുവെന്നും അഭിപ്രായ ഭിന്നകളാണ് രാജിയിലേക്ക് നയിച്ചതെന്നുമാണ് വിവരം.


അഭിമന്യു വധം: രണ്ട് പേര്‍ കൂടി പിടിയില്‍: പ്രതികള്‍ എസ്.ഡി.പി.ഐ ഓഫീസിനു നേരെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു


ഡബ്ല്യൂസിസിയുടെ കഴിഞ്ഞ യോഗങ്ങളില്‍ മഞ്ജു തന്റെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും ഇതിന് ശേഷമാണ് സംഘടനയുമായി നടിയുടെ ബന്ധം മോശമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്.

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഡബ്ലു.സി.സിയില്‍ അംഗമായ നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജിവച്ചിരുന്നു. ആക്രമണത്തിന് ഇരയായ നടിയും രമ്യ നന്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജി പ്രഖ്യാപിച്ചത്.

എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് എ.എം.എംഎ തയ്യാറായിരുന്നില്ല.

We use cookies to give you the best possible experience. Learn more