| Sunday, 2nd May 2021, 6:23 pm

മുഖ്യമന്ത്രി പിണറായി വിജയനും വിജയിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍; തെരഞ്ഞെടുപ്പ് വിജയത്തില്‍ ആശംസകളുമായി മഞ്ജു വാര്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ് മുന്നണിക്കും അഭിനന്ദനങ്ങളുമായി നടി മഞ്ജു വാര്യര്‍.

‘കേരളം ഭരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും തെരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍’, മഞ്ജു വാര്യര്‍ ഫേസ്ബുക്കിലെഴുതി.

നേരത്തെ മുഖ്യമന്ത്രിയ്ക്കും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും ആശംസകളുമായി നടനും സംവിധായകനുമായ പൃഥ്വിരാജും രംഗത്തെത്തിയിരുന്നു.
‘സംസ്ഥാനം ഭരിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫിനും വിജയിച്ച മറ്റുള്ളവര്‍ക്കും അഭിനന്ദനങ്ങള്‍. രാഷ്ട്രീയപരമായ എല്ലാ വ്യത്യാസങ്ങളെയും അടിസ്ഥാനമാക്കിയുള്ള അഭിപ്രായങ്ങളും ചര്‍ച്ചകളും ഇന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. നാമെല്ലാവരും ഒരുമിച്ച് അഭിമുഖീകരിക്കുന്ന ഈ ദുരിത കാലഘട്ടത്തെ ഭരണകൂടത്തിനൊപ്പം ഒരുമിച്ച് കാര്യക്ഷമമായി നേരിടാം’ എന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.

ചരിത്ര വിജയത്തിലേക്കാണ് എല്‍.ഡി.എഫ് നടന്നടുക്കുന്നത്. നിലവില്‍ 99 സീറ്റുകളാണ് എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നത്. യു.ഡി.എഫ് 41 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ എന്‍.ഡി.എക്ക് ഒരു സീറ്റും നേടാനായില്ല.

ബി.ജെ.പിയുടെ ഏക സിറ്റിംഗ് സീറ്റായ നേമം എല്‍.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. 5750 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായ വി. ശിവന്‍കുട്ടി വിജയിച്ചത്.

ശക്തമായ ത്രികോണ മത്സരമാണ് നേമത്ത് നടന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ മൂന്നാംസ്ഥാനത്താണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Manju Warrier Praises Pinarayi Vijayan

We use cookies to give you the best possible experience. Learn more