|

മറ്റുള്ളവരുടെ നന്മയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ദൈവം നിന്നോടൊപ്പമുണ്ടാകും; വൈറലായി മഞ്ജു വാര്യരുടെ പുതിയ ഫോട്ടോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. സിനിമയില്‍ നിന്നും കുറച്ചു നാള്‍ മാറി നിന്നങ്കിലും ഇപ്പോള്‍ മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് മഞ്ജു. താരം ഇപ്പോള്‍ പങ്കു വെച്ചിരിക്കുന്ന പുതിയ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുന്നത്.

‘നിങ്ങള്‍ സംസാരിക്കുന്ന വാക്കുകള്‍ നിങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നുവെങ്കില്‍ അവ മനോഹരമായിരിക്കുമോ?’ എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാജീവന്‍ ഫ്രാന്‍സിസാണ് ചിത്രമെടുത്തിരിക്കുന്നത്.

ഫോട്ടോയ്ക്ക് പിന്നാലെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്. ‘നിങ്ങള്‍ സത്യം പറയുകയാണെങ്കില്‍, നന്മയെക്കരുതി എന്തെങ്കിലും പറയുകയാണെങ്കില്‍ ദൈവം നിങ്ങളെ എന്നും അനുഗ്രഹിക്കും’, ‘നിങ്ങള്‍ എക്കാലത്തും ഒരു പ്രചോദനമാണ്’ എന്നിങ്ങനെയാണ് കമന്റുകള്‍.

താരത്തിന്റെ പോസ്റ്റുകളും ഫോട്ടോകളും എന്നും സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാവിഷയമാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റും ക്ലിക്കായിരുന്നു. ‘നിങ്ങള്‍ നിങ്ങളോട് സംസാരിക്കുന്ന രീതിയും പ്രധാനമാണ്’ എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റ് പങ്കുവെച്ചത്.

നിരവധി ചിത്രങ്ങളാണ് ഇനി താരത്തിന്റേതായി പുറത്ത് വരാനുള്ളത്. എഫ്.എം റേഡിയോയുടെ പശ്ചാത്തലചത്തിലൊരുങ്ങുന്ന ‘മേരി ആവാസ് സുനോ’ എന്ന ചിത്രമാണ് മഞ്ജുവിന്റെ പുതിയ ചിത്രം. പ്രജേഷ് സെന്നിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍.

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിലും താരം ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Manju Warrier posts new photographs