[] കൊച്ചി: ഹൗ ഓള്‍ഡ് ആര് യൂ പ്രേക്ഷകര്‍ സ്വീകരിക്കാതിരുന്നെങ്കില്‍ തുടര്‍ന്ന് അഭിനയിക്കുന്ന കാര്യത്തില്‍ ആശങ്കയുണ്ടാവുമായിരുന്നെന്ന് നടി മഞ്ജുവാര്യര്‍. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷവും പ്രേക്ഷകര്‍ക്ക് തന്നോടുള്ള ഇഷ്ടത്തില്‍ ഒട്ടും കുറവ് വന്നിട്ടില്ലെന്നതില്‍ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു..
പതിനാല് വര്‍ഷത്തിന് ശേഷം സിനിമയിലേക്ക് വന്നത് തെറ്റായ തീരുമാനമായിരുന്നില്ലെന്ന് ഹൗ ഓള്‍ഡ് ആര് യു തിയറ്ററുകളിലെത്തിയ ദിവസത്തെ പ്രതികരണം ബോധ്യപ്പെടുത്തി. ഈ ചിത്രം പ്രേക്ഷകര്‍ തിരസ്കരിച്ചിരുന്നുവെങ്കില്‍ സിനിമയില്‍ സജീവമാകുന്ന കാര്യത്തില്‍ ആശങ്കയുണ്ടായേനേ- മഞ്ജു സന്തോഷം പങ്കുവെച്ചു.
നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ക്യാമറക്ക് മുന്നിലെത്തിയപ്പോള്‍ സാങ്കേതികമായ മാറ്റങ്ങള്‍ക്കപ്പുറം സിനിമയില്‍ എന്തെങ്കിലും മാറ്റമുണ്ടായതായി അനുഭവപ്പെട്ടിട്ടില്ലെന്നാണ് മഞ്ജു പറഞ്ഞത്. സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യൂ എന്ന് തനിക്ക് നിര്‍ബന്ധമില്ലെന്നും തന്നിലെ അഭിനേതാവിന് എന്തെങ്കിലും ചെയ്യാനുണ്ടാകണം എന്നതായിരിക്കും തുടര്‍ന്ന് സിനിമകള്‍ സ്വീകരിക്കുന്നതിലെ മാനദണ്ഡമെന്നും മഞ്ജു വ്യക്തമാക്കി,
പതതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം വന്നിട്ടും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തനിക്ക് മികച്ച പിന്തുണയാണ് നല്‍കിയതെന്നും ടീമിന്റെ കൂട്ടായ പ്രവര്‍ത്തനമാണ് ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രമെന്നും മഞ്ജു പറഞ്ഞു. ഇന്ത്യാവിഷന് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം