Entertainment news
കഴിഞ്ഞുപോയതിനെക്കാള്‍ നല്ലത് വരാനിരിക്കുന്നതാണ്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മഞ്ജുവിന്റെ ഫോട്ടോഷൂട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Dec 31, 06:58 am
Friday, 31st December 2021, 12:28 pm

മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ തന്റെ അഭിനയം കൊണ്ട് മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ഫോട്ടോകളും പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്. മമ്മൂട്ടിക്കൊപ്പം തന്നെ കിടപിടിക്കുന്നതാണ് മഞ്ജുവിന്റ ഫോട്ടോഷൂട്ടുകളും.

താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോ ചര്‍ച്ചയാവുകയാണ്. ‘കഴിഞ്ഞുപോയതിനെക്കാള്‍ നല്ലത് വരാനിരിക്കുന്നതാണ്’ എന്നാണ് പുതിയ ഫോട്ടോയ്‌ക്കൊപ്പം മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്. ജീന്‍സും ഓവര്‍കോട്ടും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് മഞ്ജു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 24 ന് മഞ്ജു പോസ്റ്റ് ചെയ്ത ഒട്ടകപക്ഷിയോടൊപ്പം നില്‍ക്കുന്ന ചിത്രവും ഏറെ ശ്രദ്ധയാണ് നേടിയത്. കഴിഞ്ഞ ജൂണില്‍ ഗ്രേറ്റ് ഡെയിന്‍ നായ്‌ക്കൊപ്പം പുറത്ത് വിട്ട ഫോട്ടോ ഷൂട്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

സണ്ണി വെയ്‌നൊപ്പം അഭിനയിച്ച ചതുര്‍മുഖത്തിന്റെ പ്രൊമോയ്ക്ക് വന്ന മഞ്ജുവിനെ കണ്ട പ്രേക്ഷകര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. സ്‌കേര്‍ട്ടും ഷര്‍ട്ടും അണിഞ്ഞെത്തിയ മഞ്ജുവിന്റെ ലുക്ക് പെണ്‍കുട്ടികള്‍ക്കിടയില്‍ ട്രെന്‍ന്റിംഗായിരുന്നു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് മഞ്ജുവിന്റെ അവസാനമിറങ്ങിയ ചിത്രം. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റമാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഹിമാലയത്തിലൂടെ ഒറ്റക്ക് യാത്ര ചെയ്യുന്ന മായ എന്ന കഥാപാത്രത്തെയാണ് മഞ്ജു സിനിമയില്‍ അവതരിപ്പിച്ചത്.

ഐ ഫോണില്‍ ചിത്രീകരണം മുഴുവന്‍ പൂര്‍ത്തിയാക്കിയ സിനിമയില്‍ വേദ്, ഗൗരവ് രവീന്ദ്രന്‍, സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോണിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിക്കാപട്ടണമാണ് മഞ്ജുവിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന മറ്റൊരു ചിത്രം. ഫുള്‍സ്റ്റുഡിയോസാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രത്തില്‍ സൗബിനും മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു.

മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്സ് ജെ. പുളിക്കല്‍ ഛായാഗ്രഹണം. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: manju warrier new photoshoot