Entertainment
മഞ്ജു വാര്യര്‍ ചിത്രം 'ഫൂട്ടേജ്' ഉടന്‍ തിയേറ്ററിലെത്തും; റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 11, 02:59 pm
Sunday, 11th August 2024, 8:29 pm

സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഫൂട്ടേജ്. മഞ്ജു വാര്യരാണ് ഈ സിനിമയില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഓഗസ്റ്റ് 23നാകും ഫൂട്ടേജ് തീയേറ്ററുകളില്‍ എത്തുന്നത്. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിര, മഹേഷിന്റെ പ്രതികാരം എന്നി ചിത്രങ്ങളുടെ എഡിറ്റര്‍ എന്ന നിലയില്‍ മലയാളികള്‍ക്ക് ഏറെ പരിചിതനാണ് സൈജു ശ്രീധരന്‍.

മാര്‍ട്ടിന്‍ പ്രകാട്ട് ഫിലിംസാണ് ഫൂട്ടേജ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. മഞ്ജു വാര്യര്‍ക്കൊപ്പം മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് വിശാഖ് നായര്‍, ഗായത്രി അശോക് തുടങ്ങിയവരാണ്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് ഫിലിംസ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

കോ പ്രൊഡ്യൂസര്‍- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈന്‍ പ്രൊഡ്യൂസര്‍ – അനീഷ് സി സലിം. തിരക്കഥ, സംഭാഷണം- ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരന്‍. ഛായാഗ്രഹണം-ഷിനോസ്, എഡിറ്റര്‍-സൈജു ശ്രീധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജന്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റില്‍സ്-രോഹിത് കൃഷ്ണന്‍, സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി.എഫ്.എക്‌സ്. – മിന്‍ഡ്സ്റ്റിന്‍ സ്റ്റുഡിയോസ്.

പ്രോമിസ് സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്, സൗണ്ട് ഡിസൈന്‍-നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ്- ഡാന്‍ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രിനിഷ് പ്രഭാകരന്‍, പ്രൊജക്ട് ഡിസൈന്‍- സന്ദീപ് നാരായണ്‍, ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിങ്, പശ്ചാത്തല സംഗീതം- സുഷിന്‍ ശ്യാം, പ്രൊഡക്ഷന്‍ മാനേജര്‍-രാഹുല്‍ രാജാജി, ജിതിന്‍ ജൂഡി, പോസ്റ്റര്‍ ഡിസൈന്‍- ഈസ്തെറ്റിക് കുഞ്ഞമ്മ, മാര്‍ക്കറ്റിങ്- ഹൈറ്റ്സ്. പി.ആര്‍.ഒ .- എ.എസ്. ദിനേശ്, ശബരി.

Content Highlight: Manju Warrier Movie Footage Release Date Out