| Saturday, 16th October 2021, 5:24 pm

വര്‍ക്കാണ് മുഖ്യം; മികച്ച ക്യാമറാമാനായ ചന്ദ്രു സെല്‍വരാജ് 'കയറ്റം' സിനിമ ചിത്രീകരിച്ചത് ഐ ഫോണില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

51ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ചന്ദ്രു സെല്‍വരാജിനാണ് മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം ലഭിച്ചത്. മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത കയറ്റം എന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തതിനാണ് ചന്ദ്രു സെല്‍വരാജിന് പുരസ്‌കാരം ലഭിച്ചത്.

കയറ്റം സിനിമ മുഴുവനായും ഐഫോണ്‍ ഉപയോഗിച്ചാണ് ചന്ദ്രു സെല്‍വരാജ് ഷൂട്ട് ചെയ്തിരിക്കുന്നത്. സെല്‍വരാജിന് ആശംസകളറിയിച്ച് മഞ്ജു വാര്യര്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

”കയറ്റ’ത്തിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച പ്രിയപ്പെട്ട ചന്ദ്രു സെല്‍വരാജിന് അഭിനന്ദനങ്ങള്‍. ഒരു ഐഫോണിലാണ് നിങ്ങളാ സിനിമ മുഴുവന്‍ ചിത്രീകരിച്ചതെന്ന് പലര്‍ക്കുമറിയില്ല.

മാധ്യമത്തേക്കാള്‍ കഴിവിനാണ് പ്രാധാന്യമെന്ന് നിങ്ങള്‍ തെളിയിച്ചു. നിങ്ങളെയോര്‍ത്ത് ബഹുമാനിക്കുന്നു,” എന്നാണ് മഞ്ജു കുറിച്ചത്.

മന്ത്രി സജി ചെറിയാനാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അല്പസമയം മുന്‍പ് പ്രഖ്യാപിച്ചത്.

ജൂറി അധ്യക്ഷ സുഹാസിനി മണിരത്‌നം, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, ജൂറി അംഗങ്ങള്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണാണ് മികച്ച സിനിമ. സിദ്ധാര്‍ത്ഥ് ശിവയാണ് മികച്ച സംവിധായകന്‍. കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്നിനെ മികച്ച നടിയായി തെരഞ്ഞെടുത്തു.

അയ്യപ്പനും കോശിയുമാണ് മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം. സിനിമയിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്‌കാരമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Manju Warrier congratulate Chandru Selvaraj on his state award for best camera man

We use cookies to give you the best possible experience. Learn more