| Thursday, 19th August 2021, 11:55 am

'ഞാന്‍ നിനക്കായി ഇവിടെയുണ്ടെന്ന് പറയുന്നതായിരിക്കണം സൗഹൃദം'; സണ്ണി വെയ്‌നിനെക്കുറിച്ച് മഞ്ജു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ സണ്ണിവെയ്‌നിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍. സണ്ണിവെയ്‌നുമായുള്ള സൗഹൃദം വെളിപ്പെടുത്തുന്ന കുറിപ്പോടെയാണ് മഞ്ജു വാര്യര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

നിങ്ങള്‍ക്ക് ഒരുപാട് കാലം അറിയുന്ന ആളായിരിക്കണമെന്നില്ല പകരം ആരാണ് നിങ്ങളുടെ ജീവിതത്തിലേക്ക് നടന്നുകേറിവന്ന് ഞാന്‍ നിങ്ങള്‍ക്കായി ഇവിടെയുണ്ട് എന്നുപറയുന്നത്, അതായിരിക്കും സൗഹൃദമെന്നാണ് മഞ്ജു വാര്യര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചത്.

സണ്ണിവെയ്‌നിനൊപ്പമുള്ള ചിത്രവും മഞ്ജു വാര്യര്‍ പങ്കുവെച്ചിട്ടുണ്ട്. മഞ്ജുവിന്റെ പോസ്റ്റിന് താഴെ സണ്ണി വെയ്ന്‍ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

പോസ്റ്റിന് താഴെ നടി ഗീതു മോഹന്‍ദാസും ഇമോജിയിലൂടെ സ്‌നേഹം പങ്കുവെച്ചു. നടി അഹാന കൃഷ്ണയും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സണ്ണി വെയ്‌നിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

സിനിമാമേഖലക്ക് അകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേരാണ് സണ്ണി വെയ്‌നിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടിരിക്കുന്നത്.

മഞ്ജു വാര്യരും സണ്ണിവെയ്‌നും ഒരുമിച്ചഭിനയിച്ച ചിത്രമായ ചതുര്‍മുഖം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് ചെയ്തിരുന്നത്. മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം എന്നാണ് ചതുര്‍മുഖത്തിനെ വിശേഷിപ്പിച്ചിരുന്നത്.

സണ്ണിവെയ്ന്‍, അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ് എന്നിവരും ചതുര്‍മുഖത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു.
ആഗസ്റ്റ് 15ന് ചിത്രം സീ കേരളം ചാനലിലും പ്രദര്‍ശിപ്പിച്ചിരുന്നു.

ചതുര്‍മുഖം കൂടാതെ ഈയിടെ പുറത്തിറങ്ങിയ അനുഗ്രഹീതന്‍ ആന്റണി, സാറാസ് എന്നീ ചിത്രങ്ങളിലും സണ്ണി വെയ്ന്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Manju Warrier birthday wishes to Sunny Wayne

We use cookies to give you the best possible experience. Learn more