കൊച്ചി: മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരും യുവതാരം സണ്ണിവെയ്നും ആദ്യമായി ഒന്നിക്കുന്നു. അതും ഒരു ഹൊറര്‍ ചിത്രത്തിനായി. ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വേറെ എന്താണ് വേണ്ടത്.
നവാഗത സംവിധായകരായ സലീല്‍, രഞ്ജിത് എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്തമാസം ചിത്രീകരണം ആരംഭിക്കും. ‘മഞ്ജു വാര്യരുമൊത്തുള്ള അടുത്ത ചിത്രത്തില്‍ ധാരണയായി കഴിഞ്ഞു’ എന്ന് സണ്ണിവെയ്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
കായകുളം കൊച്ചുണ്ണി, കമ്മാരസംഭവം എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണമേല്‍ നോട്ടം വഹിച്ച ജിസ് ടോംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിനന്ദന് രാമനുജനാണ് ക്യാമറ.
ജൂണ്‍ ആണ് സണ്ണിയുടെതായി തിയേറ്ററില്‍ എത്തിയ അവസാന ചിത്രം. തമിഴില്‍ ജിപ്സിയും, മലയാളത്തില്‍ സണ്ണി നിര്‍മ്മിക്കുന്ന പടവെട്ടുമാണ് അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.
സണ്ണിവെയ്ന് സാത്താന് സേവ്യര്‍ ആവുന്ന ആട് 3യും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചിത്രം അടുത്ത ഓണത്തിന് തിയേറ്ററുകളില്‍ എത്തും.