അഭിപ്രായ സ്വാതന്ത്ര്യം എവിടം വരെ എന്ന ചോദ്യമുണ്ട്, ഇത് തടഞ്ഞേ പറ്റൂ; സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കെതിരെ മഞ്ജു വാര്യര്‍
DMOVIES
അഭിപ്രായ സ്വാതന്ത്ര്യം എവിടം വരെ എന്ന ചോദ്യമുണ്ട്, ഇത് തടഞ്ഞേ പറ്റൂ; സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കെതിരെ മഞ്ജു വാര്യര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th October 2020, 3:20 pm

കൊച്ചി: സ്ത്രീകള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയുള്ള ഡബ്ല്യു.സി.സിയുടെ ക്യാമ്പയിനൊപ്പം പങ്കു ചേര്‍ന്ന് നടി മഞ്ജു വാര്യരും. ‘റെഫ്യൂസ് ദ അബ്യൂസ് സൈബര്‍ ഇടം ഞങ്ങളുടെയും ഇടം’ എന്ന ക്യാമ്പയിനിന്റെ ഭാഗമായുള്ള വീഡിയോയിലാണ് മഞ്ജു വാര്യര്‍ സംസാരിക്കുന്നത്.

അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഇഷ്ടമില്ലാത്തവര്‍ക്കെതിരെ എന്തും പറയുന്ന സ്ഥിതിയാണുള്ളതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.

‘ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേത്. ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത അഭിപ്രായ സ്വാതന്ത്രമാണ്. എന്നാല്‍ ഈ അഭിപ്രായ സ്വാതന്ത്ര്യം എവിടം വരെ എന്നൊരു ചോദ്യമുണ്ട്. ചെറിയൊരു വിഭാഗം ആളുകളെങ്കിലും അവര്‍ക്ക് വിയോജിപ്പുള്ള ആരെ വേണമെങ്കിലും വ്യക്തിപരമായി അധിക്ഷേപിക്കാനും അസഭ്യം പറയാനുമുള്ള ഒരു അവകാശമായി ഇതിനെ കണക്കാക്കുന്നുണ്ട്. ഈ ഒരു ആക്രമണം കൂടുതലും നേരിടുന്നത് സ്ത്രീകളാണെന്നുള്ളത് ആര്‍ക്കും നിഷേധിക്കാനാവാത്ത സത്യമാണ്. ഇങ്ങനെ ചെയ്യുന്നവരോട് ഭൂരിപക്ഷം ആളുകളും പ്രതികരിക്കാറുമില്ല. അതു തന്നെയാണ് അവരെ വീണ്ടും വീണ്ടും ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഇത് തടഞ്ഞേ പറ്റൂ. നമ്മളെല്ലാവരും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരു സമൂഹമായി ഒറ്റക്കെട്ടായി ഇതിനെതിരെ നിന്നേ പറ്റൂ,’ മഞ്ജു വാര്യര്‍ പറഞ്ഞു.

നേരത്തെ നടിമാരായ നിമിഷ സജയന്‍, സാനിയ ഇയ്യപ്പന്‍, അന്ന ബെന്‍, ടെലിവിഷന്‍ അവതാരകയായ രഞ്ജിനി ഹരിദാസ് തുടങ്ങിയവര്‍ റെഫ്യൂസ് ദ അബ്യൂസ് ക്യാംമ്പയിനിന്റെ ഭാഗമായിരുന്നു.

 

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier) on

സ്ത്രീവിരുദ്ധമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ട് യൂട്യൂബില്‍ വീഡിയോകള്‍ ചെയ്ത വിജയ് പി നായര്‍ എന്നയാള്‍ക്കു നേരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, ആക്റ്റിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവത്തോടെ സ്ത്രീകള്‍ക്കുനേരെയുള്ള സൈബര്‍ ആക്രമണം വീണ്ടും ചര്‍ച്ചയായി മാറിയ സാഹചര്യത്തിലാണ് ഡബ്ല്യു.സി.സി ക്യാംമ്പയിന്‍ ആരംഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Actress Manju warrier against cyber attack