| Wednesday, 13th September 2017, 3:41 pm

എന്തുകൊണ്ട് വിമന്‍ ഇന്‍ സിനിമ കളക്ടീവില്‍ കൂടുതല്‍ പേരെ ചേര്‍ക്കുന്നില്ല..?; മറുപടിയുമായി മഞ്ജു വാര്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മലയാളസിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പുരുഷന്‍മാര്‍ക്കെതിരെയുള്ള സംഘടനയല്ലെന്ന് നടി മഞ്ജു വാര്യര്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുവിന്റെ പരാമര്‍ശം.

മലയാള സിനിമയിലെ സ്ത്രീകളുടെ ആശങ്കകളും പ്രശ്‌നങ്ങളും അവകാശങ്ങളും ചര്‍ച്ച ചെയ്യാന്‍ ഒരു പൊതുവേദി എന്ന നിലയ്ക്കാണ് സംഘടന നിലകൊള്ളുന്നതെന്നും പുരുഷന്‍മാര്‍ക്കെതിരായ സംഘടിത നീക്കമല്ല ഡബ്ല്യു.സി.സി എന്നും മഞ്ജു പറഞ്ഞു. സംഘടനയുടെ ഭാവി പരിപാടികള്‍ ആലോചിക്കുന്നേയൊള്ളൂവെന്നും താരം പറഞ്ഞു.


Also Read: കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും വഴിപാട് സമര്‍പ്പണവും; പുറത്ത് വന്നത് സി.പി.ഐ.എമ്മിന്റെ ഇരട്ടത്താപ്പെന്ന് ബി.ജെ.പി


“സര്‍ക്കാര്‍ പിന്തുണയോടെ പെന്‍ഷന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. സിനിമാ പഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതടക്കമുള്ള ക്ഷേമപദ്ധതികളും പരിഗണനയിലാണ്.”

സംഘടനയുടെ ബൈലോയും മറ്റു കാര്യങ്ങളും തയ്യാറാക്കാനുണ്ടെന്ന് മഞ്ജു പറഞ്ഞു. പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കൂടുതല്‍ അംഗങ്ങളെ സംഘടനയില്‍ ചേര്‍ക്കുമെന്നും മഞ്ജു പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more