കൊച്ചി: ഏപ്രില്‍ 29ന് ലോക നൃത്തദിനം ആഘോഷിക്കുമ്പോള്‍ വൈറല്‍ ഡാന്‍സിനെക്കുറിച്ച് പ്രതികരണവുമായി നടി മഞ്ജു വാര്യര്‍. സനൂപ് കുമാറിന്റെ റാസ്പുടിന്‍ ഡാന്‍സിനെക്കുറിച്ചാണ് മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പ്രതികരിച്ചത്.
കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയായല്ല സനൂപ് കുമാറിന്റെ ഡാന്‍സിനെ കാണേണ്ടതെന്നും ആത്മപ്രകാശനത്തിന്റെ ഉപാധിയാണ് അതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
മദ്യപിക്കാതെയായിരുന്നു പ്രകടനമെന്നതിലുണ്ട് സനൂപിന്റ മികവെന്നും പ്രൊഫഷണല്‍ ഡാന്‍സറായ ആ യുവാവിന്റെ വാക്കുകളില്‍ തന്നെയുണ്ടായിരുന്നു നൃത്തത്തോടുള്ള ആത്മാര്‍ത്ഥതയെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
റാസ്പുടിന്‍ സോങ്ങിന് ആദ്യം നൃത്തച്ചുവടുകളുമായെത്തി വൈറല്‍ ആയി മാറിയ ജാനകിയുടെയും നവീനിന്റെയും നൃത്തത്തെക്കുറിച്ചും മഞ്ജു വാര്യര്‍ പറഞ്ഞു. ആശുപത്രിമുറിയിലെ രക്തസമ്മര്‍ദ്ദം കൂട്ടുന്ന ജോലിയില്‍ നിന്ന് പുറത്തേക്കുവന്നപ്പോള്‍ ജാനകിക്കും നവീനും തോന്നിയത് നൃത്തം ചെയ്യാനാണെന്നും അവര്‍ സ്വയം ചിട്ടപ്പെടുത്തിയ രീതിയില്‍ ചുവടുവെച്ചപ്പോള്‍ ലോകം കൈയടിച്ചെന്നും നടി പറയുന്നു.
കൊവിഡ് മൂലം വരും ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ വന്നാലും വന്നില്ലെങ്കിലും ജീവിതം കൂടുതല്‍ വരണ്ടു പോവുന്ന അവസരങ്ങളില്‍ മരവിച്ചു പോവാതിരിക്കാന്‍ നൃത്തത്തെ കൂട്ടുപിടിക്കാവുന്നതാണെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Manju Warrier about Sanoop Kumars viral dance