മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു പിള്ള. ഹാസ്യതാരമായി തന്റെ കരിയര്‍ തുടങ്ങിയ മഞ്ജു ഇന്ന് മലയാളത്തില്‍ മികച്ച സിനിമകളുടെ ഭാഗമാണ്. സിനിമയില്‍ എന്ന പോലെ റിയാലിറ്റി ഷോകളിലും സീരിയലുകളിലും മഞ്ജു പിള്ള സജീവമാണ്. ഹോം എന്ന സിനിമയിലൂടെ തന്റെ കരിയറിലെ രണ്ടാം ഫേസിലേക്ക് കടന്ന താരം ഇന്ന് മികച്ച സിനിമകളുടെ ഭാഗമാണ്.
‘മലയാള സിനിമയില്‍ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച ‘നടികള്‍’ കെ.പി.എ.സി ലളിത, സുകുമാരി അമ്മ എന്നിവരാണ്. അവരുള്‍പ്പെടുന്ന ഒരു കാറ്റഗറിയുണ്ട്. അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടികള്‍. പക്ഷെ ഒരു ഹീറോയിന്‍ ലെവലില്‍, എനിക്ക് ഓര്‍മവെച്ച കാലം മുതല്‍ ഹീറോയിന്‍ ലെവലിന് ഞാന്‍ കണ്ടുവന്നിട്ടുള്ളതില്‍ എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഞാന്‍ പറയുന്നത് ഉര്‍വശി ചേച്ചിയെയാണ്.
അതിന്റെ അര്‍ഥം ശോഭന ചേച്ചി മോശമാണ് എന്നല്ല. ശോഭന ചേച്ചിക്ക് ചേച്ചിയുടേതായ ആക്ടിങ് പവറുണ്ട്, അഭിനയിക്കാനുള്ള കഴിവുണ്ട്, ഭംഗിയുണ്ട്, എലഗന്‍സുണ്ട്, ഡാന്‍സറാണ്, പക്ഷെ ഉര്‍വശി ചേച്ചി ചെയ്ത കഥാപാത്രങ്ങള്‍ അത് നമ്മുടെ ജീവിതവുമായി അടുത്ത് നില്‍ക്കുന്നതാണ്. തലയണ മന്ത്രത്തിലേതായിക്കൊള്ളട്ടെ, മഴവില്‍ കാവടി എടുത്തോട്ടെ, കാക്കത്തൊള്ളായിരം ആയിക്കോട്ടെ അതിലൊക്കെ നമുക്ക് കുറച്ച് കൂടെ മാനസികമായിട്ട് അടുത്ത് നില്‍ക്കുന്ന കഥാപാത്രങ്ങളാണ്.
നമ്മളിലേക്ക് ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. പൊടിച്ചേച്ചിയുടെ കഥാപാത്രങ്ങള്‍ വെച്ച് നോക്കുമ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടം അവരോടായതാണ്. അതിനര്‍ത്ഥം എനിക്ക് ശോഭന ചേച്ചിയെ ഇഷ്ടമല്ല എന്നല്ല. എന്റെ ഫേവറിറ്റ് അന്നും ഇന്നും നായികമാരില്‍ ഉര്‍വശി ചേച്ചിയാണ്,’ മഞ്ജു പിള്ള പറയുന്നു.
Content Highlight: Manju Pillai Talks About Urvashi