മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ഹാസ്യതാരമായി തന്റെ കരിയര്‍ തുടങ്ങിയ മഞ്ജു ഇന്ന് മലയാളത്തില്‍ മികച്ച സിനിമകളുടെ ഭാഗമാണ്. സിനിമയില്‍ എന്ന പോലെ റിയാലിറ്റി ഷോകളിലും സീരിയലുകളിലും മഞ്ജു പിള്ള സജീവമാണ്. ഹോം എന്ന സിനിമയിലൂടെ തന്റെ കരിയറിലെ രണ്ടാം ഫേസിലേക്ക് കടന്ന താരം ഇന്ന് മികച്ച സിനിമകളുടെ ഭാഗമാണ്.
നിഷാദ് സംവിധാനം ചെയ്ത ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തിലാണ് അവസാനമായി മഞ്ജു പിള്ള അഭിനയിച്ചത്. ചിത്രത്തിന്റെ സംവിധായകനായ നിഷാദ് തന്റെ കുടുംബ സുഹൃത്താണെന്നും വിരട്ടി അഭിനയിപ്പിച്ചതാണ് ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന സിനിമയിലെന്ന പറയുകയാണ് മഞ്ജു പിള്ള. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു പിള്ള.
‘എന്നെ വിരട്ടി അഭിനയിപ്പിച്ചതാണ് ഈ സിനിമയില്‍. അദ്ദേഹം ആദ്യത്തെ രണ്ട് സിനിമയിലേക്ക് വിളിച്ചപ്പോള്‍ വേറെ പലപല കാരണങ്ങള്‍ വന്നതുകൊണ്ട് എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞില്ല. മൂന്നാമത്തെ സിനിമയിലേക്ക് അദ്ദേഹം വിളിച്ചപ്പോള്‍ ഒറ്റ കാര്യമേ പറഞ്ഞോളു ‘എന്റെ അടുത്ത സിനിമ ആറ് ഏഴ് മാസം കഴിയുമ്പോള്‍ തുടങ്ങും. ഇപ്പോഴേ ഞാന്‍ നിന്നെ വിളിക്കുകയാണ്. ഇതിലും കൂടെ നീ വിളിച്ച് പറ്റില്ല ഇക്ക എന്ന് പറഞ്ഞു കഴിഞ്ഞാല്‍ നീ ഇനിമുതലുള്ള എന്റെ ഒരു സിനിമയിലും ഉണ്ടാകില്ല’ എന്ന്.
ഞങ്ങള്‍ പണ്ടുമുതലേ ഉള്ള ഫാമിലി ഫ്രണ്ട്‌സാണ്. ഫാമിലി ഫ്രണ്ട് എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ അച്ഛന്മാര്‍ തമ്മിലായിരുന്നു കോണ്‍ടാക്ട് ഉണ്ടായിരുന്നത്. അവര്‍ ഒരേ ക്ലബ്ബില്‍ പോകുകയും അയല്‍വാസികളൊക്കെ ആയിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ഏഴ് മാസമുണ്ടല്ലോ എനിക്ക് സമയമുണ്ടോയെന്ന് അറിയില്ല, എന്തായാലും ഇക്ക വിളിക്കു എന്ന്.
അതിന് ശേഷം അദ്ദേഹം വിളിച്ചിട്ട് സിനിമയുടെ ഡേറ്റും കാര്യങ്ങളും പറഞ്ഞു. അപ്പോള്‍ ആ ഡേറ്റില്‍ ഞാന്‍ ഫ്രീ ആയിരിക്കില്ല എന്ന് പറഞ്ഞു. എന്നാല്‍ നിന്റെ സമയം പറയു എന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട് ഞാന്‍ എനിക്ക് ഫ്രീ ആയ ഡേറ്റ് പറഞ്ഞു. അങ്ങനെയാണ് ആ സിനിമയിലേക്ക് എത്തുന്നത്,’ മഞ്ജു പിള്ള പറയുന്നു.
Content Highlight: Manju Pillai Talks About Director M.A Nishad