കാലങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് മഞ്ജു പിള്ള.
കാലങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് മഞ്ജു പിള്ള.
ഹാസ്യതാരമായി തന്റെ കരിയർ തുടങ്ങിയ മഞ്ജു ഇന്ന് മലയാളത്തിൽ മികച്ച സിനിമകളുടെ ഭാഗമായി കൊണ്ടിരിക്കുകയാണ്. തന്റെ തുടക്കകാലത്തെ ഒരു അനുഭവം പങ്കുവെക്കുകയാണ് മഞ്ജു.
കരിയറിന്റെ തുടക്ക സമയത്ത് ശ്രീകുമാരൻ തമ്പിയുടെ സംവിധാനത്തിൽ ഒരു സീരിയലിൽ അഭിനയിച്ചിരുന്നെന്നും അതിലെ ചെറിയ വേഷത്തെക്കുറിച്ച് അദ്ദേഹത്തോട് പരാതി പറഞ്ഞപ്പോൾ ശ്രീകുമാരൻ തമ്പി തന്നോട് ഭാവിയിലെ കെ.പി.എ.സി. ലളിതയാണ് നീയെന്ന് പറഞ്ഞെന്നും താരം പറയുന്നു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു മഞ്ജു.
‘ശ്രീകുമാരൻ തമ്പി സാറിന്റെ സീരിയലിൽ എനിക്കൊരു ക്യാരക്ടർ ഉണ്ടായിരുന്നു. അതൊരു മെഗാ സീരിയലാണ് പക്ഷേ എനിക്ക് രണ്ട് എപ്പിസോഡിൽ മാത്രമേ അഭിനയിക്കാൻ ഉണ്ടായിരുന്നുള്ളൂ. മെഗാ സീരിയലിൽ അത്തരത്തിലൊരു വേഷം ചെയ്യുന്നതുകൊണ്ട് എനിക്കൊരു ചെറിയ ഈഗോ തോന്നിയിരുന്നു.
ഞാൻ ചെന്ന് സാറോട് പറഞ്ഞു, പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് സാർ, ഞാൻ വന്ന് അഭിനയിക്കാം, പക്ഷേ എന്നെ ഗസ്റ്റ് റോളിലേക്ക് വെക്കുമോയെന്ന്. എത്രയോ വർഷങ്ങൾക്കു മുമ്പാണ് സംഭവം. ഇന്നത്തെ പോലെ ചിന്തിക്കാനുള്ള കഴിവ് അന്നെനിക്കില്ല. എന്തോ ഒരു ഭാഗ്യത്തിന് വളരെ നന്നായി തന്നെ ആ കഥാപാത്രം ചെയ്യാൻ സാധിച്ചു. അതിപ്പോൾ പറയാനുള്ള കാരണം സാർ അന്ന് എന്നോട് പറഞ്ഞ ഒരു വാക്കാണ്.
സാർ എന്നോട് പറഞ്ഞു, ‘നീ നായികയാവാൻ നിൽക്കരുത്. നീ ഭാവിയിലെ കെ.പി.എ.സി ലളിതയാണ്. കെ. പി.എ.സി ലളിതയോ സുകുമാരിയമ്മയോ ആയാൽ നിനക്ക് ജീവിതാവസാനം വരെ അഭിനയിക്കാം.
നായികമാരായാൽ പെട്ടെന്ന് പോകും. അത് വേണ്ട. നീ അവരെ പോലെ ആയാൽ മതി’. സാർ അന്ന് പറഞ്ഞ ആ വാക്കിൽ നിന്ന് തുടങ്ങിയതാണ് അദ്ദേഹത്തോടുള്ള ആരാധന,’മഞ്ജു പിള്ള പറയുന്നു.
Content Highlight: Manju Pillai Talk About Sreekumaran Thambi