റിയാലിറ്റി ഷോ അവതാരകനായ കാര്‍ത്തിക് സൂര്യയെ കുറിച്ചുള്ള രസകരമായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടി മഞ്ജു പിള്ള. കാര്‍ത്തിക് സൂര്യ അവതാരകനായ മഴവില്‍ മനോരമ ചാനലിലെ ‘ഒരു ചിരി ഇരു ചിരി ബബര്‍ ചിരി’ എന്ന റിയാലിറ്റി ഷോയില്‍ ജഡ്ജാണ് മഞ്ജു പിള്ള.
വിളിച്ചില്ലെങ്കിലും എവിടേക്കും തന്റെയൊപ്പം കേറി വരുന്നയാളാണ് കാര്‍ത്തിക് ശങ്കറെന്ന് മഞ്ജു പിള്ള പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പൊട്ടിച്ചിരിയുണര്‍ത്തുന്ന അനുഭവങ്ങള്‍ നടി പങ്കുവെച്ചത്.
എവിടെ പോയാലും കൂടെ കൊണ്ടുപോകുന്നയാളാണോ കാര്‍ത്തിക് ശങ്കറെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മഞ്ജു പിള്ള.
‘ഷോ നടക്കുന്നതിനിടയിലായിരുന്നു അവന്‍ ഒരു വീഡിയോ എടുത്തത്. സാബുവിന് ശേഷമായിരുന്നു എന്റെ എന്‍ട്രി. അതിനുവേണ്ടി ഞാന്‍ സ്‌റ്റെപ്പില്‍ ഇരിക്കുകയായിരുന്നു. ഇവന്‍ വെറുതെ പിന്നില്‍ വന്ന് എന്റെ മുടിയില്‍ എന്തോ ചെയ്യുകയായിരുന്നു.
മുടി പിന്നുകയാണെന്ന് ഞാന്‍ കരുതി. ഷോയിലായിരുന്നു എന്റെ ശ്രദ്ധ മുഴുവന്‍. പിന്നെ വീഡിയോ വന്നപ്പോഴാണ് അവന്‍ എന്റെ തലയില്‍ പേന്‍ നോക്കുകയാണെന്ന് മനസിലായത്.
അവനെപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. മുറിയില്‍ വന്നാല്‍ മേക്കപ്പിന്റെ ബ്രഷ് എടുത്ത് കളിക്കും. സ്‌പോഞ്ചെടുത്ത് വലിച്ചുനീട്ടി പൊട്ടിക്കും. അങ്ങനെയൊക്കെയുള്ള കുരുത്തക്കേടുകളാണ്. അതുകൊണ്ട് ഞാന്‍ അവനെ റൂമില്‍ കയറ്റാറില്ല. എവിടേക്കും കൊണ്ടുപോകാറില്ല എന്ന് പറഞ്ഞതു സത്യമാണ്(ചിരിക്കുന്നു),’ മഞ്ജു പിള്ള പറഞ്ഞു.
Content Highlight: Manju Pillai shares funny experience with Karthik Surya