ചാക്കോച്ചൻ ഒന്നും വിചാരിക്കരുത് എനിക്കിത് പറഞ്ഞേ പറ്റൂ...: മഞ്ജു പിള്ള
Entertainment news
ചാക്കോച്ചൻ ഒന്നും വിചാരിക്കരുത് എനിക്കിത് പറഞ്ഞേ പറ്റൂ...: മഞ്ജു പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th April 2024, 6:18 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു പിള്ള. ഹാസ്യതാരമായി തന്റെ കരിയര്‍ തുടങ്ങിയ മഞ്ജു ഇന്ന് മലയാളത്തില്‍ മികച്ച സിനിമകളുടെ ഭാഗമാണ്. സിനിമയിൽ എന്ന പോലെ റിയാലിറ്റി ഷോകളിലും സീരിയലുകളിലും മഞ്ജു പിള്ള സജീവമാണ്. സിനിമയിൽ തന്നെക്കാൾ മൂത്ത ആളുകൾ വരെ ചേച്ചി എന്നാണ് വിളിക്കുകയെന്ന് പറയുകയാണ് മഞ്ജു പിള്ള.

കുഞ്ചാക്കോ ബോബനും താനും സമപ്രായക്കാർ ആണെന്നും എന്നാൽ ചാക്കോച്ചൻ തന്നെ ചേച്ചി എന്നാണ് വിളിക്കുകയെന്നും മഞ്ജു പറഞ്ഞു. സോറി ചാക്കോച്ചാ എനിക്ക് ഇത് പറയാതിരിക്കാൻ പറ്റില്ല എന്ന് മഞ്ജു പിള്ള ചിരിച്ചുകൊണ്ട് അഭിമുഖത്തിൽ പറയുന്നുണ്ട്. എന്നാൽ ജയസൂര്യ തന്നെക്കാൾ ഒരു വയസ് ഇളയത് ആണെങ്കിലും എടീ എന്നാണ് വിളിക്കുകയെന്നും അങ്ങനെയൊരു വൈബ് ആണ് തങ്ങൾക്കിടയിൽ ഉള്ളതെന്നും മഞ്ജു കൂട്ടിച്ചേർത്തു. ധന്യ വർമക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജു.

‘എന്നെക്കാളും മൂത്ത ആളുകൾ വരെ എന്നെ ചേച്ചി എന്നാണ് വിളിക്കുക. സോറി ചാക്കോച്ചാ എനിക്കിത് പറയാതിരിക്കാൻ പറ്റില്ല. ചാക്കോച്ചനും ഞാനും സെയിം ഏജ് ആണ്. വിളിക്കുന്നത് ചേച്ചി എന്നാണ്. ജയൻ എന്നെക്കാളും ഒരു വയസ് താഴെയാണ്. എടി എന്താടി എന്നൊക്കെയാണ് ജയൻ എന്നെ വിളിക്കുക. അങ്ങനെ ഒരു വൈബ് ആണ് അവന്റേത്,’ മഞ്ജു പിള്ള പറഞ്ഞു.

സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും മഞ്ജു പിള്ള അഭിമുഖത്തിൽ പറയുന്നുണ്ട്. ‘കാസ്റ്റിങ് കൗച്ച് എന്ന് പറയുന്ന സാധനം ഞാൻ എന്റെ മോളുടെ അടുത്തും പറയുന്ന കാര്യമാണ്. നമ്മളെ നോക്കേണ്ടത് നമ്മൾ തന്നെയാണ്. യെസ് പറയേണ്ടിടത്ത് യെസ് എന്ന് പറയണം.

നോ പറയേണ്ടത് നോ തന്നെ പറയണം. കണ്ണിൽ നോക്കി ഷാർപ്പ് ആയിട്ട് പറയണം. പണ്ടത്തെ കാലമല്ല. ഇപ്പോഴത്തെ കാലത്ത് നോ എന്ന് ഷാർപ്പ് ആയിട്ട് കണ്ണിൽ നോക്കി പറഞ്ഞാൽ 99.9% ആളുകളും അവിടെ നിൽക്കും. വേണമെങ്കിൽ കൈ ഉയർത്തി ഒന്ന് കൊടുക്കാനും മടിക്കരുത്,’ മഞ്ജു പിള്ള പറയുന്നു.

Content Highlight: Manju Pillai said that she and Kunchacko Boban are of the same age