Entertainment news
നിവിനെ നമുക്ക് കണ്ട്രോൾ ചെയ്യാൻ കഴിയില്ല; അതറിയുന്നത് കൂടെ അഭിനയിച്ചപ്പോഴാണ്: മഞ്ജു പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 18, 03:19 am
Monday, 18th March 2024, 8:49 am

തനിക്ക് പെട്ടെന്ന് ചിരി വരുമെന്ന് നടി മഞ്ജു പിള്ള. എന്നാൽ തന്നെക്കാളും ചിരിക്കുന്ന രണ്ടാളുകളെ താൻ കണ്ടിട്ടുണ്ടെന്നും അത് ബേസിൽ ജോസഫും നിവിൻ പോളിയുമാണെന്നും മഞ്ജു പറഞ്ഞു. നിവിൻ പോളി അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ചിരിക്കുമെന്ന് മഞ്ജു പറഞ്ഞു. താൻ നിവിൻ പോളിയുടെ അമ്മയായി എത്തുന്ന ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’ എന്നും അതിൽ താൻ ഒരു കലിപ്പ് അമ്മയാണെന്നും മഞ്ജു പറയുന്നുണ്ട്.

താൻ കതക് തുറന്ന് വെട്ടും എന്ന രീതിയിൽ വരുമ്പോൾ നിവിൻ തന്നെ നോക്കി ചിരിക്കുമെന്നും മഞ്ജു പറഞ്ഞു. സീരിയസ് ആയി കരഞ്ഞു നിൽക്കുന്ന സീനിൽ നിവിൻ തന്നെ നോക്കി ചിരിക്കുമെന്നും ആ ഷോട്ട് കട്ട് ചെയ്യുമെന്നും മഞ്ജു കൂട്ടിച്ചേർത്തു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജു പിള്ള.

‘അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഞാൻ പെട്ടെന്ന് ചിരിക്കും. പക്ഷേ എന്നെക്കാളും ചിരിക്കുന്ന വേറെ രണ്ടാളുകളെ ഞാൻ കണ്ടിട്ടുണ്ട്. ഒന്ന് ബേസിലും മറ്റൊന്ന് നിവിൻ പോളിയും. നിവിനെ നമുക്ക് കണ്ട്രോൾ ചെയ്യാൻ പറ്റില്ല. ബേസിലും ഞാനും ഷോട്ടിൽ നിൽക്കുകയാണെങ്കിൽ അവൻ എന്നെ നോക്കി ചിരിക്കും, എന്നിട്ട് ചിരിച്ചിട്ട് കറങ്ങും. ചിരിച്ചിട്ട് കറങ്ങിയിട്ട് വന്നിട്ട് അമ്മേ എന്ന് പറഞ്ഞ് ക്യാരക്ടറിലേക്ക് വരും.

നിവിൻ അങ്ങനെയല്ല. അവൻ സ്പോട്ടിൽ ചിരിക്കും. ഞാൻ അവന്റെ അമ്മയായിട്ട് അഭിനയിച്ച മലയാളി ഫ്രം ഇന്ത്യ എന്ന മൂവി റിലീസിന് വരികയാണ്. ഞാൻ കുറച്ച് കലിപ്പ് അമ്മയാണ്. മകൻ കുറച്ച് ഉഴപ്പൻ ആണ്. ഇതിനകത്ത് ഞാൻ ദേഷ്യപ്പെട്ട് കതക് തുറന്ന് വെട്ടും ഞാൻ എന്നൊക്കെ പറഞ്ഞു നിൽക്കുമ്പോൾ നിവിൻ കതക് തുറന്നിട്ട് ചിരിക്കും.

സീരിയസ് ആയിട്ട് ഞാൻ കരഞ്ഞു നിൽക്കുന്ന സീനിൽ എന്നെ നോക്കി ചിരിച്ചു കാണിക്കും. അപ്പോൾ തന്നെ ചിരിക്കും കട്ട് ചെയ്യും വീണ്ടും എടുക്കും. ഞാൻ ആദ്യമായിട്ടാണ് അറിയുന്നത് നിവിൻ ഇങ്ങനെ ചിരിക്കും എന്നത്,’ മഞ്ജു പിള്ള പറഞ്ഞു.

Content Highlight: Manju pillai about Nivin pauly’s laugh