| Thursday, 16th November 2023, 5:07 pm

'ഉണ്ണി' എന്ന് വിളിക്കുന്ന അമ്മ അല്ലാതെ കുറച്ച് വ്യത്യസ്തതയുള്ള അമ്മമാർ ഇപ്പോൾ കുറവാണ്: മഞ്ജു പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് താത്പര്യമുണ്ടെന്ന് നടി മഞ്ജു പിള്ള. വ്യത്യസ്തമായ എന്ത് കഥപാത്രം കിട്ടിയാലും താൻ സന്തോഷവതിയാണെന്നും അങ്ങനെയുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാറുണ്ടെന്നും മഞ്ജു പിള്ള പറഞ്ഞു. മലയാള സിനിമയിൽ വ്യത്യസ്തതയുള്ള അമ്മമാർ കുറവാണെന്നും മഞ്ജു പിള്ള കൂട്ടിച്ചേർത്തു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘നമ്മൾ ഒരു ആർട്ടിസ്റ്റ് ആവുമ്പോൾ എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യണമെന്ന് തോന്നി. വ്യത്യസ്തമായിട്ടുള്ള എന്ത് കഥാപാത്രങ്ങൾ കിട്ടിയാലും സന്തോഷം ആണ്. അങ്ങനെയുള്ള കഥാപാത്രങ്ങൾ ചൂസ് ചെയ്യാൻ ശ്രമിക്കാറും ഉണ്ട്.

മലയാള സിനിമയിൽ ഡിഫറെൻറ് ആയിട്ടുള്ള അമ്മമാർ കുറവാണ്. പഴയ ‘ഉണ്ണി’ എന്ന് വിളിക്കുന്ന അമ്മ അല്ലാതെ കുറച്ച് ഡിഫറെന്റ് ആയിട്ടുള്ള അമ്മമാർ ഇപ്പോൾ കുറവാണ്. അതിനുള്ള സ്പേസ് ഇപ്പോൾ ഉണ്ടെന്നു തോന്നുന്നു. അങ്ങനെയുള്ള അമ്മമാരുടെ ക്യാരക്ടേഴ്‌സ് എന്നെ തേടി വരാറുണ്ട്. ഞാൻ അത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ നോക്കാറുണ്ട്,’ മഞ്ജു പിള്ള പറഞ്ഞു.

അതേസമയം ഹോം പോലെയുള്ള ഒരു ഹോംലി ഫിലിം അല്ല ഫാലിമിയെന്നും അതിന്റെ ജസ്റ്റ് ഓപ്പോസിറ്റ് ആണ് ഇതൊന്നും മഞ്ജു പിള്ള കൂട്ടിച്ചേർത്തു. രണ്ട് ജനറേഷനിലും അഭിനയിച്ച നടിയാണ് മഞ്ജു പിള്ള. പണ്ടെത്തെയും ഇപ്പോഴത്തെയും സിനിമകളിലെ മാറ്റങ്ങളെക്കുറിച്ചും മഞ്ജു പിള്ള പറഞ്ഞു.

‘പണ്ടത്തെ ടെക്നോളജി അല്ല ഇപ്പോൾ ഉപയോഗിക്കുന്നത്, പണ്ടത്തെ സ്ക്രിപ്റ്റ് അല്ല പണ്ടത്തെ ആക്ടിങ് അല്ല. മെത്തേഡ് ആക്ടിങ് തുടങ്ങിയ ഒരുപാട് രീതികൾ തുടങ്ങി. ഒരുപാട് കാര്യങ്ങൾ പുറത്തുനിന്നും അഡോപ്റ്റ് ചെയ്യാൻ തുടങ്ങി. അതിന്റേതായ മാറ്റങ്ങൾ ഉണ്ട്.

കേരളത്തിന് ഇപ്പോഴും ഒരു നന്മയുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. ഇപ്പോഴും നന്മയുള്ള സിനിമകൾ, അമ്മമാരെ സ്നേഹിക്കുന്ന ജനങ്ങൾ ഇപ്പോഴും ഉണ്ട്. കുടുംബത്തെ സ്നേഹിക്കുന്നവരൊക്കെ ഇപ്പോഴുമുണ്ട്. സിനിമ മാത്രം കാണുന്നതിനുള്ള ടേസ്റ്റ് ഒക്കെ മാറി എന്നേയുള്ളൂ.
കുടുംബബന്ധങ്ങളിൽ നിന്നും വ്യത്യാസം വന്നതായി എനിക്ക് തോന്നിയിട്ടില്ല,’ മഞ്ജു പിള്ള കൂട്ടിച്ചേർത്തു.

ബേസിൽ ജോസഫ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഫാലിമി. നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജഗദീഷ്, മഞ്ജു പിള്ള തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സംവിധായകൻ നിർമ്മൽ സഹദേവും സഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.സന്ദീപ് പ്രദീപ്, മീനാരാജ്, ജോമോൻ ജ്യോതിർ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ മറ്റു വേഷങ്ങളിൽ എത്തുന്നു.

Content Highlight: Manju pillai about mother’s character in malayalam movies

We use cookies to give you the best possible experience. Learn more