Entertainment news
കമൽ സാർ നേരിട്ട് വിളിച്ചു; എന്നെ കണ്ടിട്ട് ആ നടിയെ ഓർമ വരുന്നെന്ന്: മഞ്ജു പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 19, 09:40 am
Tuesday, 19th March 2024, 3:10 pm

‘മന്മഥൻ അൻപ്’ സിനിമയുടെ ഷൂട്ടിന് ശേഷം കമൽ ഹാസൻ തന്നെ വിളിച്ചിരുന്നെന്ന് നടി മഞ്ജു പിള്ള. പ്രൊഡക്ഷൻ ബോയ് മുതൽ തലപ്പത്തിരിക്കുന്ന പ്രൊഡ്യൂസറെ വരെ ഒരേ പോലെയാണ് കമൽ ഹാസൻ കാണുന്നതെന്നും എല്ലാവരെയും ഒരേപോലെ ട്രീറ്റ് ചെയ്യുന്നതെന്നും മഞ്ജു പിള്ള പറഞ്ഞു.

സിനിമയുടെ ഷൂട്ട് കഴിഞ്ഞ് വീട്ടിൽ എത്തിയതിന് ശേഷം കമൽ ഹാസൻ തന്നെ വിളിച്ചെന്നും താൻ അഭിനയിച്ച ഭാഗം കണ്ടെന്ന് പറഞ്ഞെന്നും മഞ്ജു പിള്ള കൂട്ടിച്ചേർത്തു. തന്റെ അഭിനയം കാണുമ്പോൾ മനോരമയെ പോലെയാണെന്നും താൻ മലയാളത്തിലെ മനോരമ അമ്മയാണെന്നും കമൽ ഹാസൻ തന്നോട് പറഞ്ഞെന്നും മഞ്ജു മൈൽ സ്റ്റോൺ മേക്കേഴ്സിനോട് പറഞ്ഞു.

‘ഞാൻ സെറ്റിൽ നിന്ന് മനസിലാക്കിയ ഒരു കാര്യം എന്താണെന്ന് വെച്ചാൽ പ്രൊഡക്ഷൻ ബോയ് മുതൽ തലപ്പത്തിരിക്കുന്ന പ്രൊഡ്യൂസറെ വരെ അദ്ദേഹം ഒരു പോലെ കാണും എന്നതാണ്. എല്ലാവരെയും ഒരേപോലെ ട്രീറ്റ് ചെയ്യുകയുള്ളൂ. നമ്മുടെ ഇൻഡസ്ട്രിയിൽ ഉള്ള ആളുകൾ അങ്ങനെ തന്നെയാണ്. ഞാൻ കമൽ സാറിന്റെ കാര്യം ചോദിച്ചു കൊണ്ട് പറഞ്ഞതാണ്.

ഞാനൊക്കെ കമൽ സാറിനെ മനസിൽ അങ്ങനെ കാണുന്ന സമയത്താണ് ഞാൻ തമിഴിൽ പോകുന്നത്. നമ്മുടെ ഇൻഡസ്ട്രിയിൽ മമ്മൂക്ക ആണെങ്കിലും ലാലേട്ടൻ ആണെങ്കിലും ഇതേ പോലെയാണ്. എനിക്കത് ഭയങ്കര അത്ഭുതം ആയിരുന്നു.

അതിനുശേഷം ഞാൻ സിനിമ ചെയ്തു കഴിഞ്ഞിട്ട് വീട്ടിൽ എത്തിയതിനു ശേഷം, രണ്ടു ദിവസം കഴിഞ്ഞിട്ട് കമൽ സാർ എന്നെ വിളിച്ചു. നേരിട്ട് വിളിച്ചിട്ട് എന്നോട് പറഞ്ഞു ഞാൻ അഭിനയിച്ചത് മൊത്തം കണ്ടു എന്ന്. വളരെ മനോഹരമായിട്ട് പെർഫോം ചെയ്തിട്ടുണ്ട്, എന്നെ കണ്ടിട്ട് മനോരമ അമ്മയെ ഓർമവരുന്നു എന്നും മലയാളത്തിലെ മനോരമ അമ്മയാണ് ഞാനെന്നും എന്നൊക്കെ പറഞ്ഞു സംസാരിച്ചു. അദ്ദേഹത്തിന് അതിന്റെ ഒരു ആവശ്യവുമില്ല. പുള്ളി ഒരു എഫേർട്ട് എടുത്ത് പറഞ്ഞതാണ്,’ മഞ്ജു പിള്ള പറഞ്ഞു.

Content Highlight: Manju pillai about kamal hasan’s phone call