കാലങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് നടി മഞ്ജു പിള്ള. ഹാസ്യതാരമായി തന്റെ കരിയർ തുടങ്ങിയ മഞ്ജു ഇന്ന് മലയാളത്തിൽ മികച്ച സിനിമകളുടെ ഭാഗമായി കൊണ്ടിരിക്കുകയാണ്. സിനിമയിലും സീരിയലിലും റീയാലിറ്റി ഷോയിലും നിറസാന്നിധ്യമാണ് മഞ്ജു. നിതീഷ് സഹദേവ് സംവിധാനം ചെയ്ത് ബേസില്‍ ജോസഫ്, മഞ്ജു പിള്ള, ജഗദീഷ്, സന്ദീപ് പ്രദീപ്, മീനരാജ് പള്ളുരുത്തി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് ഫാമിലി.
ചിത്രത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപെട്ട സീനിനെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പിള്ള. ബസിൽ നിന്ന് ഇറങ്ങി ഛർദിക്കുമ്പോൾ ബേസിൽ പറയുന്ന ഡയലോഗും ആ സമയം ജഗദീഷ് പാക് ചവച്ചുകൊണ്ട് നിൽക്കുന്ന രംഗവുമാണ് തനിക് ഇഷ്ടപ്പെട്ട സീനെന്ന് മഞ്ജു പറഞ്ഞു. ആ സീനിൽ എല്ലാ ആർട്ടിസ്റ്റുകളും കൃത്യമായി അങ്ങോട്ടുമിങ്ങോട്ടും സഹകരിച്ചത് കൊണ്ടാണ് നന്നായി അഭിനയിക്കാൻ കഴിഞ്ഞതെന്നും മഞ്ജു മൈൽ സ്റ്റോൺ മേക്കേഴ്സിനോട് പറഞ്ഞു.
‘ഫാലിമിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീനുണ്ട്. ബസിൽ നിന്ന് ഞാൻ ഇറങ്ങിയിട്ട് വൊമിറ്റ് ചെയ്യും. വൊമിറ്റ് ചെയ്തു കഴിഞ്ഞിട്ട് ഒരു മണിക്കൂർ കൂടി വെയിറ്റ് ചെയ്യാമായിരുന്നില്ലേ അമ്മയ്ക്ക് എന്ന് ബേസിൽ ചോദിക്കും. ഒരു മണിക്കൂറത്തെ കാര്യമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറയുമ്പോൾ അതേടാ എന്ന് പറഞ്ഞ് മറുപടി പറയുന്നുണ്ട്.
ഒരു മണിക്കൂർ നമ്മൾ ഈ ചർദ്ദി എങ്ങനെ പിടിച്ചു വെക്കും. ചർദിച്ച് കഴിഞ്ഞിട്ട് ഞാൻ ഇങ്ങനെ നോക്കുമ്പോൾ ജഗദീഷേട്ടൻ പാക്ക് ചവച്ചുകൊണ്ടിരിക്കുന്ന ഒരു സീൻ ഉണ്ട്. അപ്പോൾ ഞാൻ പറയും എന്ത് കിട്ടിയാലും വലിച്ചു കയറ്റിക്കോണം എന്ന്.
അത് പറയുമ്പോൾ പുള്ളി തുപ്പുന്നതെല്ലാം ഒരു ടൈമിങ് ആണ്. അവിടെ അത്രയും ആർട്ടിസ്റ്റുകൾ ഒരു ഗിവ് ആൻഡ് ടേക്ക് ചെയ്തത് കൊണ്ടാണ് ആ സീൻ നന്നാവുന്നത്. അതുകൊണ്ടാണ് നമുക്ക് നല്ല രീതിയിൽ പെർഫോം ചെയ്യാൻ പറ്റുന്നത്. നമ്മുടെ അപ്പുറത്ത് നിൽക്കുന്ന ആളുകളുടെ കഴിവ് അനുസരിച്ചിരിക്കും നമ്മുടെ കഴിവ്,’ മഞ്ജു പിള്ള പറഞ്ഞു.
Content Highlight: Manju pillai about her favorite scene in family movie