തിരുവനന്തപുരം: സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യര്‍ ഫെഫ്ക്കയ്ക്ക് പരാതി നല്കി. താരസംഘടനയായ എ.എം.എം.എയ്ക്കും മഞ്ജു പരാതി നല്‍കിയതായാണ് സൂചന.
ശ്രീകുമാര്‍ മേനോന്റെ ഭീഷണി സൂചിപ്പിച്ചാണ് ഫെഫ്ക്കയ്ക്ക് മഞ്ജു പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോനെതിരെ പൊലീസില്‍ പരാതി നല്കിയ കാര്യവും ഫെഫ്ക്കയ്ക്ക് നല്കിയ കത്തില്‍ മഞ്ജു പറയുന്നുണ്ട്. അതേസമയം വിഷയത്തില്‍ ഇടപെടാമെന്ന നിലപാടുമെന്ന്
ഫെഫ്ക്ക ഭാരവാഹികള്‍ അറിയിച്ചതായാണ് സൂചന.
അതേസമയം മഞ്ജു വാര്യര്‍ നല്കിയ പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റയും പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു ഡി.ജി.പിക്ക് പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും മഞ്ജുവാര്യര്‍ പരാതിയില്‍ പറഞ്ഞിരുന്നു.
ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ സുഹൃത്തുമാണെന്നും പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്.
അതേസമയം പൊലീസില്‍ പരാതി നല്കിയ വിഷയത്തില്‍ മഞ്ജു വാര്യര്‍ക്ക് മറുപടിയുമായി ശ്രീകുമാര്‍ മേനോന് രംഗത്തെത്തിയിരുന്നു. താരത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ശ്രീകുമാര്‍ മേനോന് നടത്തിയിരിക്കുന്നത്.
എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് ? എന്ന് പറഞ്ഞു കൊണ്ടാണ് ശ്രീകുമാര്‍ മേനോന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും അപ്പോള്‍ കാണുന്നവനെ അപ്പാ ‘എന്ന് വിളിക്കുന്ന സ്വഭാവവും കൂടെപ്പിറപ്പാണെന്ന് നിന്റെ അച്ഛന് തന്നെയാണ് എന്നോട് പറഞ്ഞിരിക്കുന്നത് എന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു.