മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസ്; സമന്‍സ് വിതരണം ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി
Kerala News
മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസ്; സമന്‍സ് വിതരണം ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th June 2018, 6:24 pm

തിരുവനന്തപുരം: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ സാക്ഷികള്‍ക്ക് സമന്‍സ് വിതരണം ചെയ്യുന്നവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് ഹൈക്കോടതി ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണിത്.

ALSO READ: ‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’; രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ഘനശ്യാം തിവാരി രാജിവെച്ചു

കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്കാണ് ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയത്. 10 വോട്ടര്‍മാര്‍ക്ക് സമന്‍സ് നല്‍കാനായില്ലെന്ന് ജീവനക്കാര്‍ കോടതിയെ അറിയിച്ചു.

ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ തെരഞ്ഞെടുപ്പ് കേസിലാണ് കോടതി നടപടി. മുസ്‌ലീം ലീഗിലെ അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്താണ് കെ. സുരേന്ദ്രന്‍ ഹരജി നല്‍കിയത്.

ALSO READ: ഇത് അവളെ അപമാനിക്കുന്ന തീരുമാനം; ദിലീപിനെ തിരിച്ചെടുത്ത അമ്മയോട് ചോദ്യങ്ങളുമായി വനിതാ സംഘടന

സ്ഥലത്തില്ലാതിരുന്ന 259 വോട്ടര്‍മാരുടെ പേരില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് ഹരജിയില്‍ പറയുന്നത്. ഇവരെ നേരിട്ട് വിളിച്ചുവരുത്തുന്നതിനാണ് ഹൈക്കോടതി സമന്‍സ് അയച്ചത്.

മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ വിജയിയായ അബ്ദുല്‍ റസാഖിന് അനുകൂലമായി വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപിച്ചാണ് സുരേന്ദ്രന്‍ ഹരജി നല്‍കിയിരിക്കുന്നത്. അബ്ദുല്‍ റസാഖ് 89 വോട്ടുകള്‍ക്കാണ് കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. കള്ളവോട്ട് നടന്നില്ലായിരുന്നെങ്കില്‍ തന്റെ വിജയം ഉറപ്പായിരുന്നെന്നാണ് സുരേന്ദ്രന്റ വാദം.

നേരത്തെ സമന്‍സ് വിതരണം ചെയ്യുന്നവര്‍ക്ക് ഭീഷണിയുണ്ടെന്ന് കെ. സുരേന്ദ്രനും പറഞ്ഞിരുന്നു.

WATCH THIS VIDEO:

 

ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.