| Monday, 21st October 2019, 1:44 pm

മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം; യുവതി കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം. മഞ്ചേശ്വരത്തെ നാല്‍പ്പത്തി രണ്ടാം ബൂത്തിലാണ് കള്ളവോട്ടിന് ശ്രമം നടന്നത്. കള്ളവോട്ടിന് ശ്രമിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വോര്‍ക്കാടി ബക്രബയല്‍ ബൂത്തില്‍ വെച്ചാണ് യുവതിയെ കസ്റ്റഡിയില്‍ എത്തിയത്. അറസ്റ്റിലായ നബീസയ്ക്ക് ഈ ബൂത്തില്‍ വോട്ടില്ല.

രാഷ്ട്രീയപാര്‍ട്ടി നല്‍കിയ സ്ലിപ്പുമായിട്ടായിരുന്നു യുവതി വോട്ട് ചെയ്യാന്‍ എത്തിയത്. പേര് നീക്കം ചെയ്ത സ്ത്രീയുടെ വോട്ട് ചെയ്യാന്‍ ശ്രമിച്ചെന്നാണ് ആക്ഷേപം.

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ രാവിലെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാവിലെ എഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറുമണിവരെയാണ്. എല്ലാ മണ്ഡലങ്ങളിലും മോക് പോളിംഗ് നടത്തിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

മഞ്ചേശ്വരത്തെ രണ്ട് ബൂത്തുകളില്‍ യന്ത്രതകരാറുമൂലം രാവിലെ വോട്ടിംഗ് ആരംഭിക്കാനായിരുന്നില്ല. അങ്കടി മൊഗറിലെ 165,166 ബൂത്തുകളിലും , ഉപ്പള ഹൈസ്‌ക്കൂളിലെ 69 ാം ബൂത്ത് എന്നിവിടങ്ങളിലുമായിരുന്നു യന്ത്രതകരാര്‍ ഉണ്ടായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

896 പോളിങ് സ്റ്റേഷനുകളിലായി 9,57,509 പേര്‍ക്കാണ് വോട്ടവകാശമുള്ളത് . 4,91,455 വനിതകളും 4,66,047 പുരുഷന്‍മാരും ഏഴ് ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പടെയാണിത്.

മഞ്ചേശ്വരം മണ്ഡലം ഒഴികെയുള്ള എല്ലാ മണ്ഡലത്തിലും കനത്ത മഴ പെയ്യുന്നുണ്ട്. എറണാകുളത്ത് ദേശീയ പാതയിലടക്കം വെള്ളം കയറിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്നത് പോളിംഗ് ശതമാനത്തെ കുറയ്ക്കുമോ എന്നുള്ള ആശങ്കയിലാണ് പാര്‍ട്ടികള്‍.

We use cookies to give you the best possible experience. Learn more