മഞ്ചേരിയില്‍ ശൈശവ വിവാഹം; കേസെടുത്ത് പൊലീസ്
Child marriage
മഞ്ചേരിയില്‍ ശൈശവ വിവാഹം; കേസെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th October 2021, 8:26 am

മലപ്പുറം: മഞ്ചേരിയില്‍ നടന്ന ശൈശവ വിവാഹത്തില്‍ കേസെടുത്ത് പൊലീസ്. ആനക്കയം സ്വദേശിയായ 17 കാരിയെ വിവാഹം കഴിച്ച കോഡൂര്‍ സ്വദേശിക്കെതിരെ ആണ് പൊലീസ് കേസെടുത്തത്..

ബാലവിവാഹ നിരോധന നിയമപ്രകാരമാണ് മഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ജൂലൈ 30നായിരുന്നു വിവാഹം. വിവാഹം നടത്താന്‍ മുഖ്യപങ്കു വഹിച്ച ബന്ധുക്കള്‍ക്കെതിരെയും കാര്‍മികത്വം നല്‍കിയവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കേസെടുത്തതിനു പിന്നാലെ പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും ഷോര്‍ട്ട് സ്റ്റേ ഹോമിലേക്ക് മാറ്റുകയും ചെയ്തു.

മലപ്പുറം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Manjeri Child Marriage Police Case