| Tuesday, 14th June 2022, 1:51 pm

ശരിക്കും തോറ്റതിന് കാരണം ഇതാണ്; ടീം മൊത്തത്തില്‍ മാറ്റേണ്ട ആവശ്യമില്ല; സഞ്ജയ് മഞ്ജരേക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ട്വന്റി-20 പരമ്പരയില്‍ ആദ്യ രണ്ട് മത്സരത്തില്‍ പരാജയപ്പെട്ടിരിക്കുകയാണ് ടീം ഇന്ത്യ. യുവനിരയുമായി ഇറങ്ങിയ ഇന്ത്യക്ക് രണ്ട് മത്സരത്തിലും താളം കണ്ടെത്താനായില്ല. ആദ്യ മത്സരത്തിലിറങ്ങിയ ടീം തന്നെയായിരുന്നു രണ്ടാം മത്സരത്തിലും ഇറങ്ങിയത്. എന്നാല്‍ പല താരങ്ങള്‍ക്കും പ്രതീക്ഷക്കൊത്തുയരാന്‍ സാധിച്ചില്ല.

ഇപ്പോള്‍ ടീമിന് പിന്തുണയുമായി വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. രണ്ട് മത്സരത്തിലും ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നത് ഇന്ത്യയുടെ നിര്‍ഭാഗ്യമാണെന്നാണ് മഞ്ജരേക്കര്‍ പറഞ്ഞത്.

ടീം മൊത്തത്തില്‍ മാറ്റേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ആയിട്ടില്ല എന്നായിരുന്നു മഞ്ജരേക്കറുടെ അഭിപ്രായം. എന്നാല്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യക്ക് ആദ്യം ബാറ്റ് ചേയ്യേണ്ടി വന്നത് നിര്‍ഭാഗ്യകരമാണ്. ആളുകള്‍ എന്ത് പറഞ്ഞാലും രണ്ടാമത് ബാറ്റ് ചെയ്യുന്നത് എല്ലായ്‌പ്പോഴും ഒരു നേട്ടമാണ്. രാത്രിയിലെ തണുപ്പും അതുപോലുള്ള കാര്യങ്ങളും കാരണം. അല്‍പ്പം മെച്ചപ്പെട്ട ബാറ്റിങ് സാഹചര്യമുണ്ട്. അതിനാല്‍ ഒരു കളിയില്‍ അവര്‍ രണ്ടാമതായി ബാറ്റ് ചെയ്യുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു,’ മഞ്ജരേക്കര്‍ പറഞ്ഞു.

ടീമില്‍ വളരെ ആവേശകരമായ മാറ്റങ്ങള്‍ ഒന്നും വേറെ ഇല്ലെങ്കിലും ഒന്ന് രണ്ട് മാറ്റങ്ങള്‍ വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. സപിന്നര്‍മാര്‍ക്ക് വിക്കറ്റ് നേടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കേണ്ട കാര്യമില്ലെന്നാണ് മഞ്ജരേക്കറുടെ അഭിപ്രായം.

‘രസകരമായ കാര്യം എന്താണെന്ന് വെച്ചാല്‍ രണ്ട് ടി20 മത്സരങ്ങള്‍ നടന്നിട്ടുണ്ട്, ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ കളിപ്പിച്ചു. എന്നാല്‍ ആകെ രണ്ട് വിക്കറ്റ് മാത്രമേ സ്പിന്നര്‍മാര്‍ നേടിയിട്ടുള്ളൂ. അതിനാല്‍ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് ലഭിച്ചിട്ടില്ല എന്ന് മനസിലാക്കാം, ഇന്ത്യ ടി20 വിജയിക്കുമ്പോള്‍, സാധാരണയായി സ്പിന്നര്‍മാര്‍ വിക്കറ്റ് നേടാറുണ്ട് , കാരണം സ്പിന്നര്‍മാര്‍ മധ്യഭാഗത്ത് മിഡില്‍ ഓവേര്‍സില്‍ അവരുടെ ജോലി ചെയ്യാറുണ്ട്, എന്നാല്‍ ഈ പരമ്പയില്‍ അത് സംഭവിച്ചില്ല,’ മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

അക്‌സര്‍ പട്ടേലിന് പകരം ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്ക് കളിക്കണമെന്നാണ് മഞ്ജരേക്കറുടെ അഭിപ്രായം. എന്നാല്‍ പിച്ച് സപിന്നിനെ അനുകൂലിക്കുന്നതാണെങ്കില്‍ രണ്ട് സപിന്നര്‍മാരെ കളിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ അഭിപ്രായത്തില്‍, പിച്ചുകള്‍ റാങ്ക് ടേണര്‍മാരല്ലാത്തതിനാല്‍ ഉമ്രാന്‍ മാലിക്കിനെപ്പോലെ ആരെയെങ്കിലും കളിപ്പിക്കണം. പിച്ചില്‍ ടേണ്‍ ഉണ്ടെങ്കില്‍ അക്‌സറായിരിക്കും കുറച്ചുകൂടെ നല്ലത്.ഉമ്രാന് ഇന്ത്യന്‍ പിച്ചുകളില്‍ വിക്കറ്റ് നേടാനുള്ള കഴിവുണ്ടെന്ന് നമ്മള്‍ കണ്ടതാണ്,’ മഞ്ജരേക്കര്‍ പറഞ്ഞു.

മൂന്നാം ട്വന്റി-20 ജയിച്ചേ മതിയാവു എന്ന സാഹചര്യത്തിലാണ് ഇന്ത്യയിപ്പോള്‍. ചൊവ്വാഴ്ച്ച വിശാഖപട്ടണത്തിലെ എ.സി.എ-വി.ഡി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlights: Manjerekkar Says india is unlucky to bat second in both games

We use cookies to give you the best possible experience. Learn more