കൊച്ചി: വിവാഹമോചനത്തിന് ശേഷമാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടായതെന്നും അതിന് ശേഷമാണ് താന്‍ ജീവിതത്തെ ശരിയായ ദിശയില്‍ നോക്കിക്കാണാന്‍ തുടങ്ങിയതെന്നും ഗായിക മഞ്ജരി. മാതൃഭൂമി കപ്പ ടി.വി ഹാപ്പിനെസ് പ്രൊജക്ടിലാണ് മഞ്ജരി മനസു തുറന്നത്.
വിവാഹമോചനം തന്റെ ജീവിതത്തിലെ കറുത്ത അധ്യായമല്ലെന്നും നിയമപരമായിരുന്ന ഒരു ബന്ധം ഒഴിവാക്കിയത് കൊണ്ട് ദുഖിതയല്ലെന്നും മഞ്ജരി പറയുന്നു. അതിനെ ഒരു ബ്ലാക് മാര്‍ക്കായി കാണാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും മഞ്ജരി കൂട്ടിച്ചേര്‍ത്തു.
ഒരുപാട് ബന്ധങ്ങള്‍ ഇന്ന് നമുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന വ്യത്യാസം മാത്രമേ ഉള്ളൂ. എന്റേത് നിയമപരമാണ്. അത് ഒഴിവാക്കിയതിന് ശേഷമാണ് ഞാന്‍ എന്നെത്തന്നെ അനലൈസ് ചെയ്ത് തുടങ്ങിയത്.
ബോംബൈയിലെ ജീവിതം തന്നെ ഒരുപാട് മാറ്റിയിട്ടുണ്ടെന്നും മഞ്ജരി പറഞ്ഞു. ഒരു മനുഷ്യനെന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ താന്‍ പഠിച്ചത് ബോംബൈയില്‍ നിന്നാണ്. ഒരു മനുഷ്യനെ സഹായിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം അതാണ് ജീവിതത്തില്‍ എറ്റവും വലുതെന്ന് പഠിപ്പിച്ചത് ബോംബൈ ആണ്- മഞ്ജരി പറയുന്നു. കണ്ണൂര്‍ സ്വദേശിയായ മഞ്ജരി 2017 ജൂണിലാണ് വിവാഹിതയായത്.