കാലങ്ങളായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് നടൻ മണിയൻപിള്ള രാജു.
മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷമാണ് സുധീർ കുമാർ എന്ന അദ്ദേഹം ഈ പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഹാസ്യ നടനായും സ്വഭാവ നടനായും ശ്രദ്ധ നേടിയ അദ്ദേഹം ഇന്ന് മലയാളത്തിലെ തിരക്കുള്ള ഒരു നിർമാതാവ് കൂടിയാണ്.
താരം ഏറ്റവും പുതിയതായി അഭിനയിക്കുന്ന ചിത്രം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ സിനിമയാണ്. ചിത്രത്തിൽ ശോഭനയാണ് നായിക. ചിത്രം മികച്ചൊരു സിനിമയായിരിക്കുമെന്നും
സെറ്റിൽ ഒരുമിച്ചിരിക്കുമ്പോൾ പഴയ കഥകളെല്ലാം തങ്ങൾ പറയാറുണ്ടെന്നും അദ്ദേഹം പറയുന്നു.
മോഹൻലാൽ എല്ലാ സാഹചര്യങ്ങളോടും പൊരുത്തപ്പെടുന്ന ഒരു നടനാണെന്നും മണിയൻപിള്ള രാജു പറഞ്ഞു. ഹാപ്പി ഫ്രെയിംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സെറ്റിൽ ഒന്നിച്ചിരിക്കുമ്പോൾ ഞങ്ങൾ പഴയ കഥയൊക്കെ പറയാറുണ്ട്. അതൊരു ഗംഭീര സിനിമയാണ്. എന്റെ കഥാപാത്രവും നല്ലൊരു വേഷമാണ്. ശോഭനയോട് എങ്ങനെയാണ് നിങ്ങളുടെ ടൈം ടേബിൾ എന്ന് ഞാൻ ചോദിച്ചിരുന്നു.
ശോഭന പറഞ്ഞു, അവർ എട്ട് മണിക്ക് ഉറങ്ങും. എന്നിട്ട് രാവിലെ മൂന്ന് മണിക്ക് എണീക്കുമെന്ന്. വീടിന്റെ അടുത്തുള്ള ഒരു അമ്പലത്തിലേക്ക് നടന്ന് പോയിട്ട് ആറു മണിവരെ അവിടെ നിന്ന് തിരിച്ചുവരും.
മോഹൻലാൽ പിന്നെ ഏത് സാഹചര്യവുമായും പൊരുത്തപ്പെടുന്ന ഒരാളാണ്. ഒരു പരിചയമില്ലാത്ത ആള് വന്നാലും അയാൾ രണ്ട് മിനിറ്റ് കൊണ്ട് കമ്പനിയാവും.
ഒരു ഡയറക്ടറുടെ കൂടെ അഭിനയിക്കാൻ ചെന്ന് കഴിഞ്ഞാൽ ആ സംവിധായകന് പിന്നെ വേറൊരു നടനെ വെച്ച് സിനിമ എടുത്താൽ അത്രയും സമാധാനവും തൃപ്തിയും ഉണ്ടാവില്ല. കാരണം മോഹൻലാൽ അത്രയും നന്നായി സഹകരിക്കുന്ന ഒരാളാണ്,’മണിയൻപിള്ള രാജു പറയുന്നു.
Content Highlight: Maniyanpilla raju Talk About Mohanlal