| Tuesday, 14th May 2024, 5:04 pm

ആ ചിത്രം അനന്തഭദ്രം പോലെയൊരു സിനിമയാവും: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിനിസ്‌ക്രീനില് ഇപ്പോഴും കാഴ്ചക്കാരെ സൃഷ്ടിക്കുന്ന ചിത്രമാണ് അനന്തഭദ്രം. 2005ല് സന്തോഷ് ശിവന് സംവിധാനം ചെയ്ത ചിത്രം കാണികളെ മറ്റൊരു ലോകത്തേയ്ക്ക് കൊണ്ട് പോവുകയായിരുന്നു. പൃഥ്വിരാജ് സുകുമാരന്, കാവ്യ മാധവന്, മനോജ് .കെ ജയന്, തുടങ്ങി വന് താരനിര തന്നെ ചിത്രത്തിലുണ്ട്.

പൃഥ്വിരാജിന്റെ നായക വേഷത്തേക്കാള് ഏറെ ശ്രദ്ധനേടിയ കഥാപാത്രമായിരുന്നു മനോജ് .കെ ജയന്റെ ദിഗംബരന്. സിനിമ പ്രേമികളെ കോരിത്തരിപ്പിക്കുന്ന തരത്തിലുള്ള പ്രകടനങ്ങളായിരുന്നു ഒരോ സീനുകളിലും ദിഗംബരന് കാഴ്ചവെച്ചത്. ചിത്രം റിലീസ് ചെയ്ത് 20 വര്ഷത്തേളം പിന്നിട്ടെങ്കിലും ഇന്നും ചിത്രം മലയാളികളുടെ മനസിലുണ്ട്.

അനന്തഭദ്രം പോലെയൊരു സിനിമയാവും ഗു എന്നും അതിനെക്കാളും ടെക്‌നിക്കലി അഡ്വാന്സ്ട് ആയിട്ടാണ് ഈ സിനിമ എടുത്തിട്ടുള്ളതെന്നും മണിയന്പിള്ള രാജു പറഞ്ഞു. മണിയന്പിള്ള രാജു പ്രൊഡക്ഷന്സിന്റെ ബാനറില് മണിയന്പിള്ള രാജു നിര്മിക്കുന്ന ഫാന്റസി ഹൊറര് ചിത്രമാണ് ‘ഗു’.

‘അനന്തഭദ്രത്തെ പോലെയുള്ള ഒരു ചിത്രമാണിത്. ഞാന് അതിനുശേഷം ഇത്രയും കൊല്ലമെടുത്തു അത്തരത്തിലോരു സിനിമ ചെയ്യാന്. അങ്ങനെയൊരു സംഭവം പിന്നെ വന്നില്ല എന്ന് വേണം പറയാന്. മാളികപ്പുറം എന്ന സിനിമ ഞാന് മനുവുമായി കണ്ടിട്ടിറങ്ങിയപ്പോഴാണ് എനിക്ക് അതിലെ കുട്ടിയെ ഹീറോയാക്കി ഒരു സിനിമ ചെയ്താല് മലയാളികള് എല്ലാം കാണും എന്ന് തോന്നി. അത് ഞാന് മനുവിനോട് പറയുകയും ചെയ്തിരുന്നു.

പിന്നെ പുള്ളി കുറച്ച് ദിവങ്ങള്ക്ക് ശേഷം നിരഞ്ജനോടാണ് ആദ്യം കഥ പറയുന്നത്. അവന് കേട്ടിട്ട് ഉഗ്രന് കഥയെന്ന് പറഞ്ഞപ്പോഴാണ് ഞാന് കേള്ക്കുന്നത്. അങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തുന്നത്. അനന്തഭദ്രത്തെക്കാളും ഇന്ന് നമ്മുടെ ഇന്ഡസ്ട്രി ടെക്‌നിക്കലി അഡ്വാന്സ്ടാണ്.

ഇതില് ഉപയോഗിച്ചിട്ടുള്ളത് ഏറ്റവും ലേറ്റസ്റ്റ് ക്യാമറ, സൗണ്ട് സിസ്റ്റം, ഗ്രാഫിക്‌സ് എല്ലാമാണ്. എല്ലാം കൊണ്ടും ഈ സിനിമ നല്ല രീതിയില് എടുക്കാന് പറ്റി. സാധാരണ ഇത്തരം സിനിമകള് എടുക്കാന് എല്ലാവരും വരിക്കാശ്ശേരി മനയിലേക്കാണ് പോവ്വാറാണ്. ഇൗ സിനിമയില് പട്ടാമ്പിയിലുള്ള ഒരു മനയാണ്. അതൊരു വിഷ്വല് എക്‌സ്പിരിയന്സ് ആവും.’ മണിയന്പിള്ള രാജു പറഞ്ഞു.

നവാഗതനായ മനു രാധാകൃഷ്ണന്  സംവിധാനം ചെയ്യുന്ന സിനിമയില് സൂപ്പര് ഹിറ്റ് ചിത്രം ‘മാളികപ്പുറ’ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ് പ്രധാന വേഷത്തിലെത്തുന്നത്. കൂടാതെ നിരവധി കുട്ടികളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്. മലബാറിലെ ഉള്നാടന് ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടില് അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികള്ക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം.

Content Highlight: Maniyanpilla Raju saying Gu movie will be more advanced than Ananthabhadram

We use cookies to give you the best possible experience. Learn more