13 വര്‍ഷത്തിന് ശേഷമാണ് താന്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതെന്ന് മണിയന്‍പിള്ള രാജു. താരം നിര്‍മിക്കുന്ന പുതിയ ചിത്രമായ ‘ഗു’വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് മണിയന്‍പിള്ള രാജു ഇക്കാര്യം പറഞ്ഞത്. തരുണ്‍ മൂര്‍ത്തിയുടെ സിനിമയിലൂടെയാണ് രണ്ടുപേരും വീണ്ടും ഒന്നിക്കുന്നതെന്നും താരം പറഞ്ഞു.
എല്ലാ ദിവസവും താനും ലാലും ഫോണിലൂടെ സംസാരിക്കാറുണ്ടെന്നും, തമാശകള്‍ പറയാറുണ്ടെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. ഇടക്കൊക്കെ തമ്മില്‍ കാണാറുണ്ടെന്നും, എന്നാല്‍ സംസാരിച്ചു കഴിഞ്ഞ ശേഷം അടുത്ത സിനിമയില്‍ എന്നെക്കൂടെ ഉള്‍പ്പെടുത്തണമെന്ന് പറയാന്‍ തോന്നാറില്ലെന്നും താരം പറഞ്ഞു.
ഒന്നുകില്‍ തനിക്ക് പറ്റിയ വേഷം ആ സിനിമയില്‍ ഉണ്ടാകാറില്ലെന്നായിരിക്കാം അല്ലെങ്കില്‍ തന്റെ അഭിനയം മോശമായതുകൊണ്ടാകാം തന്നെ വിളിക്കാത്തതെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു.
‘മോഹന്‍ലാലും ഞാനും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് 13 വര്‍ഷമായി. ഞങ്ങള് തമ്മില്‍ എന്നും ഫോണ്‍ വിളിച്ച് സംസാരിക്കു, തമാശകള്‍ പറയും, ഇടയ്‌ക്കൊക്കെ കാണും. പക്ഷേ എല്ലാം കഴിഞ്ഞ് അടുത്ത സിനിമയില്‍ എനിക്ക് കൂടി ഒരു വേഷം തരണമെന്ന് പറയാന്‍ ഒരു മടി ഉണ്ട്. അതുകൊണ്ട് അങ്ങോട്ട് കയറി ചാന്‍സ് ചോദിക്കാറില്ല.
അങ്ങനെ എല്ലാ സിനിമയിലും ചാന്‍സ് ചോദിക്കുന്നവരുണ്ട്. എല്ലാ സിനിമയിലും അവര്‍ അഭിനയിക്കുന്നുമുണ്ട് എനിക്ക് എന്തോ അങ്ങനെ ചെയ്യാന്‍ തോന്നാറില്ല. ഒന്നുകില്‍ എനിക്ക് പറ്റിയ വേഷം ആ സിനിമയില്‍ ഉണ്ടാകാത്തതു കൊണ്ടാകാം, അല്ലെങ്കില്‍ എന്റെ അഭിയം മോശമായതുകൊണ്ടാകാം എന്നെ വിളിക്കാത്തത്. എനിക്ക് അതില്‍ വിഷമമൊന്നുമില്ല,’ മണിയന്‍പിള്ള രാജു പറഞ്ഞു.
Content Highlight: Maniyan Pilla Raju explains the reason why he don’t act with Mohanlal