| Wednesday, 15th January 2020, 1:35 pm

'നമ്മുടെ കൈകള്‍ക്കാണോ കൊലയാളികളുടെ കൈകള്‍ക്കാണോ കൂടുതല്‍ ശക്തിയെന്ന് നോക്കാം'; കേന്ദ്രത്തിനെതിരെ മണി ശങ്കര്‍ അയ്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹിയിലെ ഷഹീല്‍ ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍.

സബ് കാ സാത് സബ്കാ വികാസ് എന്ന വാഗ്ദാനവുമായാണ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നും എന്നാല്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ മുദ്രാവാക്യം ‘സബ്കാ സാത് സബ്കാ വിനാശ് ‘ എന്നതാണെന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.

2017 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘നികൃഷ്ടന്‍’ എന്ന് വിളിച്ച് അയ്യര്‍ വിവാദത്തിലായിയിരുന്നു. വിവാദത്തെ തുടര്‍ന്ന് മണി ശങ്കര്‍ അയ്യറിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മോദിയുടെ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ചൊവ്വാഴ്ച മണി ശങ്കര്‍ അയ്യര്‍ നടത്തി. ”നിങ്ങള്‍ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കി, നിങ്ങള്‍ക്ക് മാത്രമേ അദ്ദേഹത്തെ പുറത്താക്കാന്‍ കഴിയൂ,” അദ്ദേഹം പ്രതിഷേധക്കാരോട് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ നിരന്തരം പ്രക്ഷോഭത്തിനിറങ്ങുന്ന സ്ത്രീകളെ അഭിനന്ദിച്ചും മണി ശങ്കര്‍ അയ്യര്‍ രംഗത്തെത്തി. നിങ്ങള്‍ക്ക് ആവശ്യമായ എന്തുസഹായവും ചെയ്തുതരാന്‍ താന്‍ തയ്യാറാണെന്നായിരുന്നു മണി ശങ്കര്‍ പറഞ്ഞത്.

‘നിങ്ങള്‍ക്ക് വ്യക്തിപരമായി എനിക്ക് ചെയ്തുതരാന്‍ കഴിയുന്ന എന്ത് സഹായവും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. എന്തുത്യാഗവും അതിന് വേണ്ടി സഹിക്കാന്‍ തയ്യാറാണ്. നമ്മുടെ കൈകള്‍ക്കാണോ അതോ കൊലയാളികളുടെ കൈകള്‍ക്കാണോ കൂടുതല്‍ ശക്തിയെന്ന് നമുക്ക് നോക്കാം.’ – മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.

സി.എ.എയ്ക്കും എന്‍.ആര്‍.സിക്കും എതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് സ്ത്രീകളാണ് ഷഹീന്‍ ബാഗില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more