| Tuesday, 14th April 2020, 10:14 pm

'വീണ്ടും പാത്രം കൊട്ടാനും ദീപം തെളിയിക്കാനും പറയാത്തതിന് അദ്ദേഹത്തോട് നന്ദി പറയാം'; മോദിയുടെ അഭിസംബോധനയില്‍ മനീഷ കായന്തേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോക്ഡൗണിനെ തുടര്‍ന്ന് തളര്‍ന്നു പോയ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനോ ദരിദ്രര്‍ക്ക് സഹായ പദ്ധതികളോ ഒന്നും പ്രഖ്യാപിച്ച വെറുതെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ചൊവ്വാഴ്ച പ്രധാനമന്തി ചെയ്തതെന്ന് ആരോപിച്ച് എന്‍.സി.പിയും ശിവസേനയും.

പാത്രം കൊട്ടാനോ ദീപം തെളിയിക്കാനോ പ്രധാനമന്ത്രി ഇന്ന് ആവശ്യപ്പെടാത്തതില്‍ താന്‍ നന്ദി പറയുന്നുവെന്ന് ശിവസേന വക്താവ് മനീഷ കായന്തേ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗംത്തില്‍ കാര്യമാത്രമായി ഒന്നുമുണ്ടായിരുന്നില്ല പകരം വെറും ഉപരിപ്ലവമായ കാര്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പാത്രം കൊട്ടാനും ദീപം തെളിയിക്കാനും പറയുന്ന മറ്റൊരു പരിപാടി നടത്താന്‍ പറയാത്തതിന് അദ്ദേഹത്തോട് നന്ദി പറയുന്നു. വീണ്ടും ദീപം തെളിയാക്കാന്‍ അദ്ദേഹം ആവശ്യപ്പെടാത്തതിന് ദൈവത്തോടും, മനീഷ കായന്തേ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്ത ലോക് ഡൗണ്‍ നീട്ടാനുള്ള തീരുമാനത്തെ വിമര്‍ശിച്ചും പരിഹസിച്ചും കോണ്‍ഗ്രസ് നേതാക്കളും രംഗതെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത്.

നിലവിലെ ലോക്ഡൗണ്‍ മേയ് മൂന്നു വരെ നീട്ടാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൂടാതെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വിയുടെ പ്രതികരണം.

ഡെന്മാര്‍ക്കിന്റെ രാജകുമാരനില്ലാത്ത ഹാംലെറ്റിനെപ്പോലെയാണ് ലോക് ഡൗണ്‍ നീട്ടാനുള്ള തീരുമാനമെന്നാണ് സിങ്വി പറഞ്ഞത്.

” കരയൂ എന്റെ പ്രിയ രാജ്യമേ” എന്നാണ് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ പ്രതികരണം.

ദരിദ്രരായെ മനുഷ്യരെ 21 ദിവസത്തിന്റെ കൂടെ 19 ദിവസമ കൂടി സ്വയം പ്രതിരോധിക്കേണ്ട അവസ്ഥയില്‍ എത്തിച്ചിരിക്കുന്നെന്നും ഭക്ഷണവും പണവും ഉണ്ടായിട്ടും സര്‍ക്കാര്‍ അത് വിനിയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more