ന്യൂദല്‍ഹി: ബി.ജെ.പി കാട്ടിക്കൂട്ടുന്ന ആക്രമണാത്മക രാജ്യ സ്‌നേഹത്തെക്കാള്‍ എത്രയോ ഉയരത്തിലാണ് കോണ്‍ഗ്രസിന്റെ രാജ്യ സ്‌നേഹമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെടുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി.
സ്വാതന്ത്ര്യസമരത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയപ്പോള്‍ വലതുപക്ഷം
ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ നേട്ടങ്ങളെയും നേതാക്കളെയും അവര്‍ നികൃഷ്ടമായി നശിപ്പിക്കുകയും ഒക്കെ തങ്ങളുടേതാണെന്ന് നടിക്കുകയും ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന് സ്വന്തം പാരമ്പര്യത്തെ ഉള്‍ക്കൊള്ളുന്നതില്‍ പരാജയം സംഭവിക്കുകയാണെന്നത് ആശ്ചര്യകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധി, പട്ടേല്‍ അംബേദ്കര്‍ അവരില്‍ ഒരാള്‍ പോലും വലതുപക്ഷത്തിന്റെ വര്‍ഗീയ, വിദ്വേഷ രാഷ്ട്രീയം അംഗീകരിച്ചിട്ടില്ല അദ്ദേഹം പറഞ്ഞു.
നിലവില്‍ കോണ്‍ഗ്രസ് സംഘടനാപരമായ വെല്ലുകള്‍ നേരിടുന്നുണ്ടെന്ന് തിവാരി പറഞ്ഞു.
തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മികവ് നഷ്ടപ്പെടുന്നതിനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ മനീഷ് തിവാരിയും ഉണ്ടായിരുന്നു.
പാര്‍ട്ടിക്ക് പൂര്‍ണസമയ നേതൃത്വം വേണമെന്നതുള്‍പ്പെട്ടെ വിവിധ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചാണ് 23 മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചത്. പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്നത് പ്രധാന ആവശ്യങ്ങളിലൊന്നായി കത്തില്‍ പറഞ്ഞിരുന്നു.
പാര്‍ട്ടിക്കുള്ളില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും സംസ്ഥാനങ്ങളിലെ പാര്‍ട്ടി യൂണിറ്റുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അധികാര വികേന്ദ്രീകരണം ആവശ്യമാണെന്നും അതോടൊപ്പം തന്നെ ബ്ലോക്ക് തലം മുതല്‍ സി.ഡബ്ല്യൂ.സി വരയുള്ള പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലേക്കും തെരഞ്ഞെടുപ്പ് വേണമെന്നും കത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
കത്തിനു പിന്നാലെ കോണ്‍ഗ്രസിനകത്ത് വലിയ കോലാഹലങ്ങളാണ് നടന്നത്. കത്തയച്ച നേതാക്കള്‍ക്കെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Manish Tewari about congress leadership