ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആശങ്കയ്ക്ക് വിരാമമിട്ട് ആം ആദ്മി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിജയിച്ചു. ദില്ലിയിലെ പട്പര്‍ഗഞ്ചില്‍ നിന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി രവീന്ദര്‍ സിങ് നേഗിയെ രണ്ടായിരം വോട്ടിന് പരാജയപ്പെടുത്തിയാണ് സിസോദിയ വിജയിച്ചത്
ആം ആദ്മിയുടെ മറ്റ് സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ സുരക്ഷിതമായ ലീഡ് നിലനിര്‍ത്തി മുന്നേറുമ്പോഴും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ലീഡ് നില പിന്നിലേക്ക് പേയാത് ആം ആദ്മി ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആം ആദ്മിയെ സംബന്ധിച്ചിടത്തോളം ന്യൂദല്‍ഹിയെപോലെ തന്നെ അഭിമാന പോരാട്ടം നടന്ന മണ്ഡലമായിരുന്ന പട്പര്‍ഗഞ്ച്. 1993ല്‍ പട്പര്‍ഗഞ്ചില്‍ ബി.ജെ.പിയാണ് വിജയിച്ചത്. പിന്നീട് കോണ്‍ഗ്രസിനോടൊപ്പം നിന്ന മണ്ഡലത്തില്‍ നിന്ന് 2013ലും 2015ലും വിജയിച്ചത് സിസോദിയ ആണ്.
ദല്‍ഹിയിലെ കല്‍ക്കജ് മണ്ഡലത്തില്‍ നിന്നും ആം ആദ്മിയുടെ അതീഷി മര്‍ലേനയും വിജയിച്ചു. കടുത്ത മത്സരം നിലനിന്നിരുന്ന മണ്ഡലമായിരുന്നു കല്‍ക്കജ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ 62 സീറ്റുകളിലും ആം ആദമിയാണ് മുന്നില്‍. ബി.ജെ.പി എട്ട് മണ്ഡലത്തില്‍ മുന്നിലാണ്. കോണ്‍ഗ്രസിന് അഞ്ച് ശതമാനം വോട്ടുകള്‍ മാത്രമാണ് നിലവിലെ കണക്കനുസരിച്ച് ലഭിച്ചത്.