കൊല്‍ക്കത്ത: ഇന്നലെ രാത്രി ഈഡന് ഗാര്‍ഡനില്‍ ഇന്ത്യന്‍ ടീം മതിമറന്ന് ആഘോഷിക്കുകയായിരുന്നു. കങ്കാരുപ്പടയ്ക്കെതിരെയുള്ള ജയം മാത്രമായിരുന്നില്ല ഇന്ത്യന്‍ ക്യാമ്പില്‍ ഇന്നലെ ആരവമുയര്ത്തിയത്. മനീഷ് പാണ്ഡെയെന്ന മധ്യനിര ബാറ്റ്സ്മാന്റെ പിറന്നാളാഘോഷവും ഇന്നലെ ഇന്ത്യന്‍ ക്യാമ്പ് കൊണ്ടാടി.
സെപ്റ്റംബര്‍ പത്തിനാണ് പാണ്ഡെയുടെ ജന്മദിനമെങ്കിലും ഇന്ത്യന്‍ ക്യാമ്പ് അത് ഇന്നലെയാണ് ആഘോഷിച്ചത്. “ബിലേറ്റഡ് ബര്‍ത്ത് ഡേ വിഷസ്” എന്ന തലക്കെട്ടോടെ ക്യാമ്പ് വീഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്. മുന്‍ നായകനും സീനിയര്‍ താരവുമായ ധോണിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യന്‍ ക്യാമ്പ് മനീഷിന്റെ പിറന്നാള്‍ ആഘോഷിച്ചത്.
താരം കേക്ക് മുറിച്ച് കഴിഞ്ഞപ്പോഴേക്ക ഇരുകൈകള്‍ കൊണ്ട്ും ധോണി മനീഷിനെ പിറകില്ന്നും പിടിക്കുകയായിരുന്നു. ഈ സമയം അക്ഷര്‍ പട്ടേല്‍ കേക്കും കോളയും പാണ്ഡെയുടെ തലവഴി ഒഴിക്കുകയും ചെയ്തു. കേദാര്‍ ജാദവും ചാഹലും മുന്നില്‍ നിന്നും “അക്രമണം” തുടങ്ങുകയും ചെയ്തു.
ഉടന്‍ പാണ്ഡെയെ വിട്ട ധോണി താനൊന്നും അറിയില്ലെയെന്ന ഭാവത്തില്‍ സോഫയില്‍ കയറി ഇരിക്കുകയായിരുന്നു. ചാഹലും സഹതാരങ്ങളും പാണ്ഡയെ കേക്കില്‍ കുളിപ്പിക്കുകയായിരുന്നു ഈ സമയം. ടീം മാനേജ്മെന്റും ഈ ആഘോഷങ്ങളില്‍ പങ്കാളിയായിരുന്നു.
ശരീരം മുഴുവന്‍ കേക്കുമായി കണ്ണുവരെ കാണാതെ കുഴഞ്ഞ പാണ്ഡെയ്ക്ക് സമീപത്തേക്ക് ടവ്വലുമായി ഒടുവില്‍ നായകന് വിരാട് കോഹ്ലിയെത്തുകയായിരുന്നു. ഈ സമയം സഹതാരം കൊണ്ടു വന്ന കേക്ക് കഴിച്ച് ഒന്നുമറിയാത്തയാളെപ്പോലെ മാറിയിരിക്കുകയായിരുന്നു ധോണി.
രസകരമായ വീഡിയോ കാണാം: