ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാനായ സംവിധായകനാണ് മണിരത്‌നം. ഉണരൂ എന്ന മലയാളചിത്രത്തിലൂടെ സംവിധാന കരിയര്‍ ആരംഭിച്ച മണിരത്‌നം പിന്നീട് വ്യത്യസ്തമായ കഥപറച്ചിലിലൂടെ ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിലൊരാളായി മാറി. റോജ, നായകന്‍, ദളപതി, ബോംബൈ, രാവണന്‍, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങി ക്ലാസിക് ചിത്രങ്ങള്‍ മണിരത്‌നം ഇന്ത്യന്‍ സിനിമക്ക് സമ്മാനിച്ചു.
തമിഴിലെ തന്റെ ഇഷ്ടസംവിധായകനെക്കുറിച്ച് സംസാരിക്കുകയാണ് മണിരത്‌നം. തമിഴില്‍ ഒരുപിടി മികച്ച സിനിമകളൊരുക്കിയ ബാലയെക്കുറിച്ച് മണിരത്‌നം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. എല്ലാവര്‍ക്കും ബാല സംവിധായകനാണെന്നും എന്നാല്‍ തനിക്ക് അയാള്‍ ഹീറോയാണെന്ന് മണിരത്‌നം പറഞ്ഞു.
ആദ്യചിത്രം മുതല്‍ അയാള്‍ തന്നെ അത്ഭുതപ്പെടുത്തുകയാണെന്നും ഓരോ സിനിമ കഴിയുന്തോറും അത് കൂടുകയാണെന്നും മണിരത്‌നം കൂട്ടിച്ചേര്‍ത്തു. തമിഴ് സിനിമയെ മറ്റൊരു തലത്തിലെത്തിക്കാന്‍ ബാലക്ക് സാധിക്കുമെന്നും മണിരത്‌നം പറഞ്ഞു. എന്നാല്‍ അയാള്‍ സിനിമകള്‍ ചെയ്യാന്‍ ഒരുപാട് ഗ്യാപ്പെടുക്കുന്നുണ്ടെന്നും അത് തനിക്ക് ചെറിയ വിഷമമുണ്ടാക്കുന്നെന്നും മണിരത്‌നം കൂട്ടിച്ചേര്‍ത്തു.
വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചെയ്യണമെന്നാണ് ബാലയോട് തനിക്ക് ആവശ്യപ്പെടാനുള്ളതെന്നും മണിരത്‌നം പറഞ്ഞു. അയാളുടെ സിനിമകള്‍ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അധികം സമയമെടുക്കാതെ കുറച്ചധികം സിനിമകള്‍ ചെയ്യണമെന്നും മണിരത്‌നം കൂട്ടിച്ചേര്‍ത്തു. ബാലയുടെ പുതിയ ചിത്രമായ വണങ്കാന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു മണിരത്‌നം.
‘എല്ലാവര്‍ക്കും ബാല എന്നു പറഞ്ഞാല്‍ വെറും സംവിധായകനാണ്. എന്നാല്‍ എനിക്ക് അയാള്‍ ഹീറോയാണ്. എത്രയെത്ര നല്ല സിനിമകളാണ് അയാള്‍ ചെയ്തുവെച്ചിട്ടുള്ളത്. ആദ്യ സിനിമ മുതല്‍ ബാല എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നുണ്ട്. അത് അങ്ങനെ തന്നെ തുടരണമെന്നാണ് എന്റെ ആഗ്രഹം. എന്നിരുന്നാലും എനിക്ക് ചെറിയൊരു വിഷമമുണ്ട്.
ഒരുപാട് ഗ്യാപ്പെടുത്തിട്ടാണ് ബാല ഓരോ സിനിമയും ചെയ്യുന്നത്. കുറച്ചധികം സിനിമകള്‍ ബാല ചെയ്യണമെന്നാണ് എന്റെ റിക്വസ്റ്റ്. കാരണം, അയാളുടെ സിനിമകളിലൂടെ തമിഴ് സിനിമയുടെ സ്റ്റാന്‍ഡേര്‍ഡ് ഉയരുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഇനിയങ്ങോട്ട് അധികം ഗ്യാപ്പെടുക്കാതെ ഇനിയങ്ങോട്ട് നല്ല സിനിമകള്‍ ചെയ്യണമെന്ന് ഞാന്‍ റിക്വസ്റ്റ് ചെയ്യുകയാണ്,’ മണിരത്‌നം പറയുന്നു.
Content Highlight: Maniratnam says Director Bala is his hero